ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനമായ ഡിഫന്‍ഡര്‍ സ്വന്തമാക്കി ബോളിവുഡ് നടൻ ആയുഷ് ശര്‍മ. ഈ എസ്.യു.വിയുടെ അഞ്ച് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110 ആണ് ലൗയാത്രി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആയുഷ് ശര്‍മ സ്വന്തമാക്കിയത്. ഈ വാഹനത്തിന്റെ എക്സ്ഷോറും വില 79.94 ലക്ഷം രൂപ മുതല്‍ 89.63 ലക്ഷം രൂപ വരെയാണ്.
വാഹനത്തിന്റെ ഒപ്പമുള്ള ഫോട്ടോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡിഫന്‍ഡറിന്റെ സാന്റോറിനി ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് ആയുഷ് വാങ്ങിയത്. ഫൈവ് ഡോര്‍ മോഡലിന്റെ ഡെലിവറിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ മോഡലുകളാണ് ഇന്ത്യയിലുള്ളത്.
ബെയ്സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന് എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ വാഹനം പുറത്തിറങ്ങിയിട്ടുള്ളത്. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും വാഹനത്തിലുണ്ട്.ഡിഫന്‍ഡര്‍ ഇന്ത്യയിൽ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് വരുന്നത്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്.
ലാന്‍ഡ് റോവറിന്റെ ഡി.സി 100 കണ്‍സെപ്റ്റില്‍ മോഡലിനോടും സാമ്യം തോന്നുന്ന ഡിസൈനാണ് വാഹനത്തിന്. ഡിഫന്‍ഡറിന് 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഉള്ളത്. ഒക്ടോബര്‍ 15-നാണ് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Comments