
നടന്, ഹാസ്യതാരം എന്നീ നിലകളില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് ജഗദീഷ്. കോമഡി കഥാപാത്രങ്ങള്‍ ചെയ്താണ് ജഗദീഷ് നായകനിലേക്കെത്തുന്നത്. ജഗദീഷ് നായകനായ നാല്‍പ്പതോളം സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. അവയൊക്കെ വിജയം നേടുകയും ചെയ്തിരുന്നു. അന്നത്തെ സൂപ്പര്‍ താര നായിക ഉര്‍വശിയും ജഗദീഷിന്റെ സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ നിറഞ്ഞു നിന്ന ഉര്‍വശി ജഗദീഷിന്റെ നായികയാകുന്നു എന്നറിഞ്ഞപ്പോള്‍ മലയാള സിനിമയില്‍ അത് വലിയ ഒരു ചര്‍ച്ച വിഷയമായിരുന്നു.
തന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പേര് ഉര്‍വശിയെ പരിഹസിച്ചിട്ടുണ്ടെന്നു പറയുകയാണ് ജഗദീഷ്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം വ്യക്തമാക്കിയത്. '' എന്റേയും ശ്രീനിവാസന്റേയുമൊക്കെ നായികയായതിന് ഒരുപാട് പേര് ഉര്‍വശിയെ പരിഹസിച്ചിട്ടുണ്ട്. ഉര്‍വശിക്കുമൊപ്പം അഭിനയിച്ച സിനിമകളെല്ലാം മികച്ചതായിരുന്നു. 18 ദിവസം കൊണ്ട് തീരുന്ന ചിത്രങ്ങളിലായിരുന്നു ഞാന്‍ അഭിനയിച്ചത്. അന്നെന്റെ പാട്ടിനും ഫൈറ്റിനുമൊക്കെ ഒരു ദിവസമാണെടുക്കുന്നത്.
കുറഞ്ഞ ബഡ്ജറ്റിലായിരുന്ന സിനിമകളെല്ലാം നല്ല ലാഭവുമായിരുന്നു. എനിക്ക് ഏറ്റവും അടുപ്പമുള്ള ഹീറോയിന് എന്ന് പറയുന്നത് ഉര്‍വശിയാണ്. കാരണം ഞാന്‍ ഒരു കൊമേഡിയന്‍ ആണെന്ന ധാരണ മാറ്റിയിട്ടു അങ്ങനെയല്ല നിങ്ങളും ഒരു നായകനാണ് എന്ന് പറഞ്ഞു എനിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുള്ളത് ഉര്‍വശിയാണ്. ഉര്‍വശി വളരെ സീനിയറായിട്ടുള്ള ഹീറോയിനാണ്. ടോപ് ഹീറോയിന്.'' - ജഗദീഷ് പറയുന്നു.






