ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് അമ്പതിന്റെ നിറവിലെത്തിയ പ്രിയ നടി തബുവിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.ഒട്ടേറെ പ്രണയ ചിത്രങ്ങളിലെ നായിക ഇന്നും അവിവാഹിതയാണ് എന്നതാണ് ശ്രദ്ധേയം.
അവിവാഹിതയായി തുടരുന്നതിന്റെ കാരണം താരം ഒരു അഭിമുഖത്തില്‍ മുന്‍പ് വെളിപ്പെടുത്തിയതാണ് ഈ ജന്മദിനത്തില് വീണ്ടും വൈറലാവുന്നത്. താന്‍ വിവാഹം കഴിക്കാത്തതിന് കാരണം നടന് അജയ് ദേവ് ഗണാണെന്നാണ് തബു 2017 ല്‍ മുംബൈ മിററിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
'അജയും ഞാനും 25 വര്‍ഷത്തിലേറെയായി പരസ്പരം അറിയുന്നവരാണ്. എന്റെ കസിന് സമീര്‍ ആര്യയുടെ അയല്‍ക്കാരനും അടുത്ത സുഹൃത്തുമാണ് അജയ്. വളരുന്ന കാലഘട്ടത്തില്‍ ഞങ്ങളുടെ സൗഹൃദം നല്ലൊരു ബന്ധത്തിന് അടിത്തറയായി തീര്‍ന്നു. എന്റെ കൗമാര കാലത്ത് അജയും സമീറും കൂടി എപ്പോഴും എന്നെ പിന്തുടരുമായിരുന്നു ഒരു തരത്തില്‍ ചാരപ്പണി. എന്നോട് സംസാരിക്കുന്ന ഓരോ ആണ്‍കുട്ടികളെയും ഇവര്‍ തല്ലുമായിരുന്നു. വലിയ ഗുണ്ടകളായിരുന്നു ഇരുവരും.
ഇന്നും ഞാന്‍ അവിവാഹിതയായി തുടരുന്നതിന് കാരണം അജയ് ആണ്. ചെയ്ത് പോയ കാര്യങ്ങളില്‍ അജയ് ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നുവെന്നും 'തബു പറഞ്ഞു.

Comments