ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് പരോള്‍. പേരറിവാളന്െ്റ ജയില്‍മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധച്ച അന്വേഷണം ഇരുപത് വര്‍ഷമായി ഇഴയുന്നതിനെയും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു. പേരറിവാളന് ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളെ വിട്ടയയ്ക്കാന് തമിഴ്നാട് സര്‍ക്കാര്‍ 2018 സെപ്റ്റംബറിലാണ് തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ ഇതുവരെ ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല.
കേസിലെ പ്രതികളില്‍ പേരറിവാളന്െ്റയും മറ്റ് രണ്ട് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തീര്പ്പക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ സുപ്രീം കോടതി 2014ല്‍ തീരുമാനിച്ചിരുന്നു.





