
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാനത്ത് ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.അന്വേഷണം അട്ടിമറിക്കാന്‍ കോവിഡിന്റെ പേരില്‍ സമയം നീട്ടിയെടുക്കുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
ബാലാവകാശ കമ്മീഷന് എന്നത് പാര്‍ട്ടീ കമ്മീഷനായി മാറിയെന്നും സുരേന്ദ്രന് ാരോപണം ഉയര്‍ത്തി. വാളയാറില്‍ ഉള്‍പ്പെടെ മൗനാവകാശ കമ്മീഷനായിരുന്ന ബാലാവകാശ കമ്മീഷന് ഇപ്പോള്‍ ആവേശം എങ്ങനെ ഉണ്ടാക്കുന്നു?സത്യം തെളിയുമ്പോള്‍ മുഖ്യമന്ത്രിയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാകും.
കേരള പോലീസും സര്‍ക്കാര്‍ സംവിധാനവും വന്‍ ഗൂഢാലോചന നടത്തി കേന്ദ്ര-സംസ്ഥാന തര്‍ക്കമാക്കി വേട്ടയാടപ്പെടുന്നുവെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. നിയമ സംവിധാനത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നുവെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.






