
ഗോവയിലെ കടൽത്തീരത്തു വെച്ച് പിറന്നാൾ ദിനത്തിൽ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നടൻ മിലിന്ദ് സോമനെതിരെ കേസ് റജിസ്റ്റർ ചെയ്തു.
ഗോവയിലെ രാഷ്ട്രീയ പാർട്ടിയായ ഗോവ സുരക്ഷ മഞ്ചിന്റെ പരാതിയെ തുടർന്നാണ് നടനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 294 പ്രകാരം നഗ്നതാ പ്രദർശത്തിനാണ് ഗോവ പൊലീസ്കേസ് എടുത്തിരിക്കുന്നത്.
ഗോവയിൽ നഗ്നതാ പ്രദർശനത്തിന്റെപേരിൽ പൂനം പാണ്ഡെയ്ക്കെതിരെയും ഗോവ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉണ്ടായി.
പൂനത്തിനെതിരെ കേസ് എടുക്കുകയും മിലിന്ദിനെതിരെ കേസ് എടുക്കാതിരിക്കുകയും ചെയ്തത് സോഷ്യൽ മീഡിയ ചോദ്യം ചെയ്തിരുന്നു.
സംഭവത്തിൽ പൂനം പാണ്ഡയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.






