
അത്യാധുനിക ശേഷിയുള്ള മിസൈലുകള്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍ ഉപയോഗിച്ച് ഭൂമിക്കടിയില്‍ മറച്ചിരിക്കുകയാണത്രേ ഇറാന്. ഇറാന്റെ ഭൂഗര്‍ഭ 'മിസൈല്‍ നഗരങ്ങള്‍' അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെയുള്ള ശത്രു രാജ്യങ്ങള്‍ക്ക് എന്നും പേടിസ്വപ്നമാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലും ഇക്കാര്യങ്ങളെല്ലാം കൃത്യമായി കാണിക്കുന്നുണ്ട്. ജെയിംസ് ബോണ്ട് സിനിമകളില്‍ കാണുന്നത് പോലെയുള്ള ഗുഹയാണിത്.
വന്‍ യുദ്ധസന്നാഹങ്ങളാണ് ഭൂമിക്കടിയിലെ താവളത്തില്‍ ഇറാന് സൈന്യം ഒരുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭൂഗര്‍ഭ മിസൈല്‍ താവളമാണ് ഇറാനിലെ ഏതോ പ്രദേശത്തു നിന്നു പകര്‍ത്തിയിരിക്കുന്ന വിഡിയോയില്‍ കാണിക്കുന്നത്. ഇറാനിലെ വെളിപ്പെടുത്താത്ത സ്ഥലത്ത് നിന്ന് ചിത്രീകരിച്ച വിഡിയോ, രാജ്യത്തെ ഭൂഗര്‍ഭ മിസൈല്‍ സൈറ്റുകളില്‍ ഒന്ന് മാത്രമാണ് കാണിക്കുന്നത്.
എന്നാല്‍, ഈ സംവിധാനത്തിന് ദോഷങ്ങളുമുണ്ട്. അബദ്ധത്തില്‍ ഒരു മിസൈല്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായാല്‍ താവളത്തിലെ മൊത്തം മിസൈലുകളും സ്ഫോടനത്തില്‍ നശിക്കും.






