
ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ്പ്രസിഡന്റ് കമലാഹാരീസിനെ അത്ര പാടിപ്പുകഴ്ത്തേണ്ടെന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന് സ്വാമി. അവര്‍ ബിജെപിയുടെ അടിസ്ഥാന ആശയമായ 'ഹിന്ദു ദേശീയതയ്ക്ക്' എതിരാണെന്ന് തിരിച്ചറിയണമെന്നും ട്വീറ്റ് ചെയ്തു. ഇരുവരേയും ഇന്ത്യയിലേക്ക് ക്ഷണിച്ചതായുള്ള വാര്‍ത്തകള്‍ കണ്ടെത്തും ബിജെപിയുടെ അടിസ്ഥാന ആശയത്തിന് എതിരാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാഹാരീസുമെന്നും തിരിച്ചറിയണമെന്നും മോഡി ആത്മനിര്‍ഭര്‍ പരിശീലിക്കുകയാണ് വേണ്ടതെന്നും സ്വാമി ട്വീറ്റില്‍ പറഞ്ഞു.
അമേരിക്കയുടെ പുതിയ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് അനുകൂലമായിരിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പുതിയ പ്രസിഡന്റ് ജോ ബൈഡനേയും ഉപാദ്ധ്യക്ഷ കമലാഹാരീസിനെയും ഇന്ത്യന്‍ പ്രധാനമന്ത്രിയും ഉന്നതോദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. ഇരുവരേയും ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമിയും എത്തിയത്. കമലാഹാരീസിന്റെ മാതാവ് തമിഴ്നാട്ടില്‍ നിന്നുള്ള ആളായതിനാല്‍ ഇന്ത്യയുടെ മകള്‍ എന്ന രീതിയിലുള്ള ഒരു പരിവേഷം കമലാഹാരീസിന് ഇന്ത്യയില്‍ നിന്നും കിട്ടിയിരുന്നു. വിജയിച്ചതിന് പിന്നാലെ 19 ാം വയസ്സില്‍ അമേരിക്കയില്‍ എത്തിയ തന്റെ ഇന്തയാക്കാരിയായ മാതാവിന്റെ സ്വാധീനത്തെക്കുറിച്ചും മുത്തച്ഛനുമായി നടത്തിയിരുന്ന ആശയവിനിമയത്തേക്കുറിച്ചും കമലാഹാരീസ് പറഞ്ഞിരുന്നു.
തമിഴ്നാട്ടിലെ തുളസീന്ദ്രപുരത്താണ് കമലയുടെ മാതൃപിതാവ് പി.വി. ഗോപാലന് ജനിച്ചത്. ബയോ മെഡിക്കല്‍ ശാസ്ത്രജ്ഞയായിരുന്ന ശ്യാമളാ ഗോപാലനാണ് കമലാഹാരീസിന്റെ മാതാവ്. പിതാവ് ഡൊണാള്‍ഡ് ഹാരീസ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന ജമൈയ്ക്കക്കാരനാണ്. ഹിന്ദുവായ മാതാവിനും ക്രിസ്ത്യാനിയായ പിതാവിനും ജനിച്ച കമല സ്നാനപ്പെട്ടവള് എന്നണ് സ്വയം വിശേഷിപ്പിക്കാറ്. അതേസമയം തന്റെ പാരമ്പര്യവുമായുള്ള ബന്ധം നില നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് മകള്‍ക്ക് മാതാവ് ശ്യാമള സംസ്കൃതത്തിലുള്ള പേര് നല്‍കിയത്. ഇന്ത്യയിലേക്ക് വരുമ്പോള്‍ ശ്യാമള തന്റെ പെണ്മക്കളേയും കൊണ്ടുവരികയും ഇന്ത്യന്‍ ഭക്ഷണം നല്‍കുകയും ഇന്ത്യന്‍ ആഭണങ്ങള്‍ കുട്ടികള്‍ പതിവായി അണിയുകയും ചെയ്തിരുന്നു. അതേസമയം തന്നെ ഹാരീസ് ആഫ്രിക്കന്‍ അമേരിക്കന്‍ പള്ളികളില്‍ ആരാധനയിലും പങ്കെടുത്തിരുന്നതായി അവരുടെ ആത്മകഥയില്‍ പറയുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ ലോകത്താണ് വളര്‍ന്നതെങ്കില്‍ കൂടി ഇന്ത്യന്‍ സംസ്ക്കാരത്തെ ബഹുമാനിക്കുകയും ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്തിരുന്നയാളാണ് കമലാഹാരിസ്. ഹിന്ദുത്വത്തിന് കീഴിലും ക്രൈസ്്തവികതയ്ക്കു കീഴിലുമാണ് വളര്‍ന്നതെങ്കിലും സ്നാനപ്പെട്ടയാളാണ് താനെന്ന് കമല പറഞ്ഞിരുന്നു.
കമലാഹാരീസിനെയും സഹോദരി മായയെയും ചെറുപ്പം മുതല്‍ നന്നായി അറിയാവുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീയായ 67 കാരി മക്ഗാഫി താന്‍ കാലിഫോര്‍ണിയയിലെ ഓക്ലന്റിലുള്ള ആഫ്രിക്കന്‍ അമേരിക്കക്കാരുടെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലുള്ള 23 അവന്യൂ ചര്‍ച്ച് ഓഫ് ഗോഡില്‍ പതിവായി കൊണ്ടുപോയിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. മക്ഗാഫിയുടെ മാതാവായ റാഗിനാ ഷെല്‍ട്ടണ്‍ നടത്തിയിരുന്ന സ്കൂളിലാണ് കമലയും സഹോദരിയും കുട്ടികളായിരുന്നപ്പോള്‍ പഠിച്ചിരുന്നത്. മാതാവ് ശ്യാമള ജോലിക്കായി ദൂരെയാത്ര ചെയ്യുമ്പോള്‍ പെണ്മക്കളെ ഏല്‍പ്പിച്ചിരുന്നത് ഷെല്ട്ടനെയായിരുന്നു. തന്റെ രണ്ടാനമ്മ എന്നായിരുന്നു ഷെല്ട്ടണെക്കുറിച്ച് ഹാരിസ് വിശേഷിപ്പിച്ചിരുന്നത്. തന്നെ ബൈബിള്‍ വായിക്കാന്‍ പഠിപ്പിച്ചത് ഷെല്‍ട്ടണ്‍ ആയിരുന്നെന്നും തന്റെ ബൈബിള്‍ ഞായറാഴ്ചകളില്‍ ഷെല്ട്ടന് പള്ളിയില്‍ കൊണ്ടുപോകാറുണ്ടായിരുന്നു എന്നും തൊട്ടരികില്‍ ഇരുന്ന് ബൈബിളിലെ വാക്യങ്ങള്‍ ഷെല്‍ട്ടണ്‍ പറഞ്ഞുതരുമായിരുന്നു എന്നും ഇവര്‍ പറഞ്ഞു.






