
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യസൂചനകള്‍ ആര്.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിയാറാവുമ്പോള് ആര്.ജെ.ഡി മറ്റ് കക്ഷികളെ പിന്നിലാക്കി ബഹുദൂരം മുന്നിലെത്തി.
വോട്ടെണ്ണല്‍ ഒരു മണിക്കൂറിര്‍ പിന്നിടുമ്പോള്‍ മഹാസഖ്യം 115 സിറ്റുകളിലൂം എന്‍.ഡി.എ 92 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് ലീഡ്. വ്യക്തമായ ലീഡ് ലഭിക്കുമെന്ന് കണ്ടതോടെ ആര്.ജെ.ഡി നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ച നടത്തുകയാണ്. ആകെയുള്ള 248 സീറ്റുകളില്‍ 198 ഇടത്തെ ലീഡ് ആണ് വ്യക്തമായിട്ടുള്ളത്.
രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ 45 മിനിറ്റ് പിന്നിട്ടപ്പോള്‍ ആര്.ജെ.ഡി 77 സീറ്റുകളില്‍ ലീഡ് ചെയ്യുകയായിരുന്നു. സഖ്യ കക്ഷിയായ കോണ്‍ഗ്രസ് 20 സീറ്റുകളില്‍ മുന്നിട്ടു നിന്നു. ബി.ജെ.പി 35 സീറ്റുകളിലും ജെ.ഡി.യു 29 സീറ്റുകളിലുമാണ് മുന്നില്‍. എല്‍.ജെ.പി മൂന്നിടത്തും മറ്റുള്ളവര്‍ 10 സീറ്റുകളിലും മുന്നിലാണ്.
ജിതന്‍ റാം മാഞ്ചി ഇമാംഗഞ്ചില്‍ ലീഡ് ചെയ്യുകയാണ്. ജെ.ഡി.യു നേതാവും മന്ത്രിയുമായ ജയ് കുമാര്‍ സിന്‍ഹ ദിനാരയില്‍ പിന്നിലാണ്. ബിജെപിയിലെ നിനോദ് നാരായണ്‍ ഝാ ബെനിപെട്ടില് ലീഡ് ചെയ്യുകയാണ്. ആര്‍ജെഡി നേതാവ് അനന്ത് കുമാര്‍ കൊകമയിലും മുന്നിലാണ്.






