
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ ആര്.ജെ.ഡി നയിക്കുന്ന മഹാസഖ്യം ഏറെ മുന്നിലെത്തി. ആര്.ജെ.ഡി -കോണ്‍ഗ്രസ് -ഇടത് സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ആര്.ജെ.ഡി-ജെ.ഡി.യു സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളില്‍ ആര്.ജെ.ഡി വലിയ നേട്ടമുണ്ടാക്കുകയാണ്.
243 സീറ്റുകളില്‍ 127 ഇടത്താണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. അതില്‍ 89 ഇടത്ത് ആര്.ജെ.ഡിയാണ്. 28 ഇടത്ത്് കോണ്‍ഗ്രസും പത്തിടത്ത് ഇടതുകക്ഷികളുമാണ്. എന്‍.ഡി.എ 107 സീറ്റികളിലും ചിരാഗ് പാസ്വാന് നയിക്കുന്ന എല്‍.ജെ.പി രണ്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്.
മുന്നിട്ട് നിലക്കുന്ന നേതാക്കള്‍ ഇവരാണ്: തേജസ്വി യാദവ് (ആര്.ജെ.ഡി) രാഘോപുരിലും സഹോദരന് തേജ് പ്രതാപ് യാദവ് ഹസന്‍പുരിലും അനന്തകുമാര്‍ സിംഗ് മൊകമയിലും ലീഡ് ചെയ്യുന്നു. സമീര്‍ കുമാര്‍ മഹാസേത് മധുബനിയിലും അബ്ദുള്‍ ബിഹാരി ചൗധരി സിവാനിലും ലീഡ് ചെയ്യുകയാണ്.
കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ താരമാണ് ലവ് സിംഗ് ബങ്കിപുരില്‍ മുന്നിലാണ്. നടന് ശത്രുഘ്നന്‍ സിന്‍ഹയുടെ മകനാണ് ലവ്. സുഭാഷിണി ശാര് യാദ് ബിഹാറിഗഞ്ചില് മുന്നിലാണ്.
ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. നന്ദകിഷോര്‍ യാദവ് പട്ന സാഹിബിലും ആഷ ദേവി ദനപുരിലും സുരേഷ് കുമാര്‍ ശര്‍മ്മ മുസാഫര്‍പുരിലും പ്രമോദ് കുമാര്‍ മോത്തിഹാരിയിലും നീരജ് കുമാര്‍ സിംഗ് ഛത്തപുരിലും ശ്രേയ സിംഗ് ജമുയിലും മുന്നിലാണ്. പ്രേം കുമാര്‍ ഗയ ടൗണിലും റാണ രധീര് മധുബനിലും വിനോദ് നായണ് ഝാ ബേണിപട്ടിലും മുന്നിലെത്തി.
ജിതന്‍ റാം മാഞ്ചിയാണ് മുന്നില്‍ നില്ക്കുന്ന മറ്റൊരു നേതാവ്. അദ്ദേഹം ഇമാംഗഞ്ചിലാണ് മത്സരിച്ചത്. ജെ.ഡിയുവിന്റെ സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും പിന്നിലാണ്.. ആര്.ജെ.ഡിയുമായി നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളിലെല്ലാം ജെ.ഡിയു. പിന്നിലാണ്. ജയ് ധര്ധന് യാദവ് പെയില്ഗഞ്ചിലും ശ്രാവണ്‍ കുമാര്‍ നളന്ദയിലും മുന്നിലാണ്. നിഖില്‍ മണ്ഡല് മഖേപുരയിലും ബീമ ഭാരതി റുപൗലിയിലും മുന്നിലാണ്. സരൈന്ഗഞ്ചില് വിജയ് കുമാര്‍ ചൗധരി മുന്നിലാണ്. മഹേശ്വര് മസാരി കല്യാന്പുരില് മുന്നിലാണ്. ബിജേന്ദ്ര പ്രസാദ് യാദവ് സുപൗളിലും മുന്നിലാണ്.
എല്‍.ജെ.പിയിലെ രാജേന്ദ്ര പ്രസാദ് സിംഗ് ദിനാരയിലും ഉഷാ വിദ്യാര്‍ത്ഥി പലിഗഞ്ചിലും മുന്നിലാണ്.






