
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറുകളില്‍ കണ്ട മുന്നേറ്റം നിലനിര്‍ത്താന്‍ കഴിയാതെ മഹാസഖ്യം പിന്നോക്കം പോകുന്നു. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍.ഡി.എ സഖ്യം 131 സീറ്റുകളുമായി വ്യക്തമായ ഭൂരിക്ഷപത്തില് ലീഡ് ചെയ്യുന്നു. മഹാസഖ്യം 100 സീറ്റുകളിലേക്ക് ചുരുങ്ങി. എല്‍.ജെ.പിയും മറ്റുള്ള കക്ഷികളും ആറിടത്തും ലീഡ് ചെയ്യുന്നു.
ആര്.ജെ.ഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് തേരോട്ടം തുടരുമ്പോള്‍ സഹോദരന് തേജ് പ്രതാപ് യാദവ് പിന്നിലാണ്. എച്ച്.എ.എം നേതാവ് ജിതന്‍ റാം മാഞ്ചി, കോണ്‍ഗ്രസിലെ ഗ്ലാമര്‍ താരം ലവ് സിംഗ്, സുഭാഷിണി ശരദ് യാദവ് എന്നിവര്‍ പിന്നിലായി.
243 സീറ്റുകളില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം 122 ആണ്. എന്‍.ഡി.എ സഖ്യം ഈ നിലയില്‍ ലീഡ് നിലനിര്‍ത്തിയാല്‍ ബിഹാര്‍ എന്‍.ഡി.എ ഭരിക്കുമെന്ന് ഉറപ്പാക്കാം. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.






