
ലണ്ടന്‍: ബ്രിട്ടണില്‍ അഞ്ചു വയസ്സുകാരി മുതല്‍ എഴുപത്കാരന് വരെ നാലു പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജന് നാല് ജീവപര്യന്തം ശിക്ഷ. കാര്‍ലോസ് വിനോദ്ചന്ദ്ര റസിററ്റാലാല് (33)നെയാണ് ലീസെസ്റ്റര്‍ കോടതി ശിക്ഷിച്ചത്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഇതുപ്രകാരം 22 വര്‍ഷവും ആറ് മാസവും ജയില്‍വാസം അനുഭവിക്കേണ്ടിവരും.
ഇക്കഴിഞ്ഞ ജനുവരിയില്‍ ലീസെസ്റ്ററിലാണ് നാല് കേസുകളും നടന്നത്. പത്ത് വയസ്സുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ കഴിഞ്ഞയാഴ്ചയാണ് ലീസെസ്റ്റര്‍ ക്രീണ് കോടതി കാര്‍ലോസിന് ശിക്ഷ വിധിച്ചത്. ഒരു യുവതിയെയും വൃദ്ധനേയും കത്തി കൊണ്ട് ആക്രമിച്ച കേസിലും അഞ്ചു വയസ്സുകാരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലുമാണ് മറ്റ് ശിക്ഷകള്‍.
കാര്‍ലോസ് അപകടകാരിയാണെന്നും ഇരകളുമായി ഇയാള്‍ക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. ഏറെ സങ്കീര്‍മായ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ സമയം നോക്കാതെ അക്ഷീണം പ്രയത്നിച്ചാല്‍ തെളിവുകള്‍ കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.






