ഛണ്ഡീഗഡ്: സി.ബി.ഐ അന്വേഷണം വിലക്കി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജാര്‍ഖണ്ഡിനും കേരളത്തിനും പിന്നാലെ സി.ബി.ഐയ്ക്കുള്ള പൊതുസമ്മതം പിന്‍വലിക്കുന്ന ഏഴാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും സി.ബി.ഐയ്ക്കുള്ള പൊതുഅനുമതി പിന്‍വലിച്ചിരുന്നു.
ഇനി മുതല്‍ ഈ സംസ്ഥാനങ്ങളിലെ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. ഡല്‍ഹി പോലീസ് എക്സ്റ്റാബ്ലിഷ്മെന്്റ് ആക്ട് 1946ലെ സെക്ഷന്‍ ആറ് പ്രകാരമാണ് സംസ്ഥാനങ്ങള്‍ സി.ബി.ഐയ്ക്കുള്ള അനുമതി പിന്‍വലിച്ചത്. സെക്ഷന്‍ ആറ് പ്രകാരം ഡല്‍ഹിയും മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളും ഒഴികെയുള്ളയിടങ്ങളിലെ സര്‍ക്കാരുകള്‍ക്ക് സി.ബി.ഐ അന്വേഷണത്തിണ് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാം.
പഞ്ചാബ് സര്‍ക്കാര്‍ കൂടി സി.ബി.ഐയ്ക്കുള്ള പൊതു അനുമതി പിന്‍വലിച്ചതോടെ കൂടുതല്‍ ബി.ജെ.പി ഇതര എന്‍.ഡി.എ ഇതര സര്‍ക്കാരുകള്‍ സി.ബി.ഐയെ വിലക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം സി.ബി.ഐയെ വിലക്കാന്‍ തീരുമാനിച്ചപ്പോഴും കേരളാ സര്‍ക്കാരിന്‍െ്റ നടപടിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.






