
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്ക്കാലിക ചുമതല എ.വിജയരാഘവന് ലഭിച്ചതിനു പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്. കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് വിജയരാഘവനെ താത്ക്കാലികമായി ചുമതല ഏല്‍പ്പിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖിന്റെ പരിഹാസം.
ടി.സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബിജെപിക്ക് കേരളത്തിൽ പ്രസിഡണ്ട് മാത്രമല്ല, ഇപ്പോൾ ഒരു സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നു. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പിഎച്ഡി എടുത്ത ഒരു നേതാവിനെ ഉന്നതമായ പാർട്ടി സ്ഥാനത്ത് അവരോധിക്കുമ്പോൾ സൈബർ സഖാക്കൾക്ക് വേണ്ടത്ര കാപ്സ്യൂളുകൾ നിർമ്മിച്ച് നൽകിയെന്ന് വിശ്വസിക്കട്ടെ.
മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബിജെപിക്ക് കേരളത്തിൽ പ്രസിഡണ്ട്...
Posted by T Siddique on Friday, 13 November 2020






