
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബീരേന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് ട്വിറ്ററിലൂടെ അദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.
'കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് അടുപ്പം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാനും പരിശോധന നടത്താനും അഭ്യര്‍ത്ഥിക്കുന്നുവെന്നും' അദേഹം ട്വീറ്റ് ചെയ്തു.
മണിപ്പൂരില്‍ ഇതുവരെ 21636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ മണിപ്പൂരില്‍ 218 പേര് കോവിഡ് ബാധിച്ച് മരിച്ചു.






