
റിയാദ്: സൗദിയിൽ ജീവിത ചിലവ് ഉയരുന്നതായി വിലയിരുത്തൽ. നികുതി വർധനയെ തുടർന്നാണ് ഈ മാറ്റം.
കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) 15 ശതമാനമാക്കിയതിന് പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കൂടിയതായി സൗദി സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി വ്യക്തമാക്കി.
ജൂലൈ മുതല്‍ തന്നെ പണപ്പെരുപ്പവും കൂടി. ജൂണ്‍ മാസത്തില്‍ 0.5 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പം നികൂതി കൂട്ടിയതോടെ 6.1 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസവും പണപ്പെരുപ്പം 5.8 ശതമാനമായി നിലനില്ക്കുന്നു.
വാറ്റ് കൂട്ടിയതാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി തന്നെ വ്യക്തമാക്കി. അവശ്യവസ്തുക്കളുടെ വില വര്‍ധന മൂലം ജനങ്ങള്‍ ചെലവ് കുറക്കുന്നു.
ഈ സ്ഥിതി തുടരുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്ത് ഗുണമുണ്ടാക്കില്ല എന്നുള്ളതിനാൽ ഓരോ ആഴ്ചയിലും സ്ഥിതി അതോറിറ്റി പരിശോധിക്കുന്നുണ്ട്.






