
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാര്യഗൗരവമില്ലാത്ത നേതാവ് എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെ കോണ്‍ഗ്രസിനും നേതാക്കന്മാര്ക്കുമെതിരേ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയുടെ കൂടുതല്‍ വിവാദാത്മകമായ നിരീക്ഷണം വീണ്ടും. കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരിക്കെ സോണിയാഗാന്ധി മന്മോഹന് സിംഗിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ കാരണം ഭാവിയില്‍ നേതാവായേക്കാവുന്ന രാഹുലിന് ഭീഷണിയാകില്ലെന്ന തിരിച്ചറിവിലായിരുന്നെന്ന് പറയുന്നു.
ലോകം മുഴുവന്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന തന്റെ ആത്മകഥ 'എ പ്രോമിസിംഗ് ലാന്റി' ലെ ആദ്യ വോള്യത്തിലാണ് ഒബാമ ഇങ്ങിനെ വിവരിച്ചിരിക്കന്നത്. ''സിംഗ് തന്റെ പദവിയില്‍ സോണിയാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. ഒരു രാഷ്ട്രീയ നിരീക്ഷകനപ്പുറത്ത് ഞാന്‍ കരുതുന്നു ഈ മുതിര്‍ന്ന സിഖുകാരന് കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ വളര്‍ന്നു വരുന്ന തന്റെ മകന് രാഹുലിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു ഭീഷണിയും ഉണ്ടാക്കില്ല എന്ന തിരിച്ചറിവിലായിരുന്നു സിംഗിനെ ഈ വിലപ്പെട്ട പദവിയിലേക്ക് തെരഞ്ഞെടുത്തത്.''ഒബാമ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. നേരത്തേ രാഹുലിനെ ഒരു കാര്യത്തിലും ആഴത്തില്‍ അറിവില്ലാത്ത അദ്ധ്യാപികയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയോട് ഒബാമ ഉപമിച്ചത് ഇന്ത്യയില്‍ വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.
ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ നേതാക്കളെക്കുറിച്ചും പുസ്തകത്തില്‍ ഏറെ പരാമര്‍ശമുണ്ട്. മന്മോഹന് സിംഗുമായി ഉണ്ടായിരുന്ന നല്ല സുഹൃത്ത് ബന്ധത്തെക്കുറിച്ചും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്. സിംഗിനെ അറിവും ചിന്താശേഷിയും സൂഷ്മതയുള്ള സത്യസന്ധനായ വ്യക്തി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം 2009 ല്‍ സിംഗിന് നല്കിയ ഔദ്യോഗിക വിരുന്നിനെക്കുറിച്ച് പുസ്തകത്തിലില്ല. അതുപോലെ തന്നെ ഇന്ത്യയും അമമരിക്കയും തമ്മിലുള്ള ബന്ധങ്ങളിലെ ട്വിസ്റ്റും ടേണുമെല്ലാം കുറിച്ചിട്ടുണ്ട്് 2006 ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്നുണ്ടാക്കിയ ആണവ കരാറിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. 'കില്ലര്‍ അമന്റ്മെന്റ്' എന്നാണ് കുറിച്ചിട്ടുള്ളത്.
2009 ല്‍ ആദ്യമായി നടത്തിയ ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ചും പരാമര്‍ശമുണ്ട്്. തന്റെ കാലത്ത് സുഡാന് മുതല്‍ ഇറാന് വരെയുള്ള വെല്ലുവിളികളെക്കുറിച്ചും അഫ്ഗാന് വരെയുള്ള ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചും പറയുന്നുണ്ട്. പാകിസ്താനെതിരേ രൂക്ഷ വിമര്‍ശനവും നടത്തുന്നു. ഭീകരതയ്ക്ക് എതിരേ നില്‍ക്കാതെ അവരുമായി സഹവര്‍ത്തിത്തം പുലര്‍ത്തുകയാണെന്നും ഇത് പരസ്യമായ രഹസ്യമാണെന്നും പറയുന്നു. രാജ്യത്തിന്റെ സൈന്യം താലിബാനും അല്‍ ക്വയ്ദയുമായും ബന്ധപ്പെട്ടിരിക്കുകയും അഫ്ഗാന് സര്‍ക്കാരിനെതിരേ ആയുധങ്ങളും മറ്റുംനല്കുകയും ചെയ്ത് ഭീകരര്‍ക്ക് സഹായിക്കുകയും ചെയ്യാറുണ്ടെന്ന് പറയുന്നു.






