
മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പേളി മാണി. അഭിഷേക് ബച്ചനോടൊപ്പമുള്ള പേളിയുടെ ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. മലയാളിയായ നേഴ്സ് കഥാപാത്രമായാണ് പേളി ചിത്രത്തില്‍ എത്തുന്നത്.
ചിത്രം പുറത്ത് വന്നതോടെ അനുരാഗുമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് പേളി. ഞാനും ദാദയും എന്ന ക്യാപ്ഷനോടെയാണ് പേളി തന്റെ അനുഭവം കുറിച്ചത്. '' അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായത് വളരെ മികച്ച അനുഭവമായിരുന്നു. ലുഡോയില്‍ ഞാന്‍ എന്തെങ്കിലും നല്ലതായി ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അദ്ദേഹത്തിനാണ്. കാരണം, ഈ യാത്രയിലെ ഓരോ ചുവടിലും അദ്ദേഹമാണ് എന്നെ നയിച്ചത്. സെറ്റിനെ സ്വന്തം കുടുംബത്തേപ്പോലെ അദ്ദേഹം പരിചരിക്കുന്നതാണ് എന്നെ വിസ്മയിപ്പിച്ച ഒരു കാര്യം.
അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ എപ്പോഴും തിരിച്ചറിവുകളാണ്. അദ്ദേഹത്തെ അറിയാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ ഒരുപാട് നന്ദി. സ്വര്‍ണ്ണം പോലുള്ള ഹൃദയത്തിന് ഉടമയായ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു സ്പെഷ്യന്‍ ഹഗ്ഗ്. അനുരാഗിന്റെ ജീവിതത്തില്‍ നിന്ന് ഒരു കാര്യം സ്വന്തമാക്കണമെന്നുണ്ടെങ്കില്‍ എതെന്തായിരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ ആരോ എന്നോട് ചോദിച്ചു, ഞാന്‍ പറഞ്ഞു അദ്ദേഹത്തിന്റെ ഭാര്യ താനി മാം, അത്രമാത്രം എനിക്കവരെ ഇഷ്ടമാണ്'' - പേളി ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.






