
പാറ്റ്ന: ബീഹാറില്‍ വന്‍ വിജയം നേടി എന്‍ഡിഎ അധികാരം നില നിര്‍ത്തിയതിന് തൊട്ടുപിന്നാലെ നിതീഷ്കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ വൈറലാകുന്നു. ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി 'ജനഗണമന' തെറ്റിച്ചു പാടുന്ന വീഡിയോയാണ് വൈറലാകുന്നത്. പുതിയ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ മെവലാല്‍ ചൗധരിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.
ഒരു പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ മന്ത്രി ദേശീയ ഗാനം വരി തെറ്റിച്ച് പാടുന്നതാണ് വീഡിയോയില്‍. സല്യൂട്ട് ചെയ്ത് നില്ക്കുന്ന മന്ത്രിയും കുറച്ച് കുട്ടികളേയും മുതിര്‍ന്നവരേയും വീഡിയോയില്‍ കാണാം. വീഡിയോ പങ്കിട്ടതിന് പിന്നാലെ ആര്‍ജെഡി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. നിരവധി അഴിമതി കേസുകള്‍ നേരിടുന്ന മെവലാലിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് നേരത്തേയും ആര്‍ജെഡി പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പങ്കിട്ട് ആരോപണം ആവര്‍ത്തിച്ചത്.
മര്യാദയ്ക്ക് ദേശീയ ഗാനം ചൊല്ലാന്‍ പോലും അറിയാത്ത ആളെ പിടിച്ചാണ് നിതീഷ് കുമാര്‍ വിദ്യാഭ്യാസ മന്ത്രിയാക്കി വെച്ചിരിക്കുന്നതെന്നും കുറച്ചെങ്കിലും നാണം അവശേഷിക്കുന്നുണ്ടോ എന്നും വീഡിയോ പങ്കിട്ട് ആര്‍ജെഡി ട്വിറ്ററില്‍ കുറിച്ചു. തുടര്‍ച്ചയായി നാലാം വട്ടമാണ് ബിഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
भ्रष्टाचार के अनेक मामलों के आरोपी बिहार के शिक्षा मंत्री मेवालाल चौधरी को राष्ट्रगान भी नहीं आता।
नीतीश कुमार जी शर्म बची है क्या? अंतरात्मा कहाँ डुबा दी? pic.twitter.com/vHYZ8oRUVZ— Rashtriya Janata Dal (@RJDforIndia) November 18, 2020






