
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പാലം രൂപകല്പന ചെയ്ത നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി നഗേഷ് ആണ് അറസ്റ്റിലായത്. പാലത്തിന്റെ രൂപകല്പനയ്ക്ക് 17 ലക്ഷം രൂപയാണ് കണ്‍സള്‍ട്ടന്‍സിക്ക് ലഭിച്ചത്. രൂപകല്പനയില് പിഴവുണ്ടായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്നലെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്.
കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് പ്രതിചേര്‍ത്തു. കേസില്‍ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഷ് ഐ.എ.എസ്. സംഭവ സമയത്ത് റോഡ്സ് ആന്റ് ബ്രിഡ്ജ്സ് ഡെവലപ്മെന്റ് കോര്പറേഷന് ഡയറക്ടറായിരുന്നു മുഹമ്മദ് ഹനീഷ്. പാലാരിവട്ടം പാലം നിര്‍മ്മാണ ചുമതല കോര്‍പറേഷനായിരുന്നു.






