
മുംബൈ: ഇയര്‍ ഫോണിന്റെ കൂടുതലായുള്ള ഉപയോഗം ചെവിയെ തകരാറിലാക്കുമെന്ന് ഇന്‍ടി സ്പെഷ്യലിസ്റ്റിന്റെ മുന്നറിയിപ്പ്. ഏഴ് എട്ട് മാസങ്ങളിലായി ഓണ്‍ലൈന്‍ ക്ലാസ്സുകളിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുകൊണ്ടും ഇയര്‍ ഫോമിന്റെ ഉപയോഗം വര്‍ധിച്ചതിനാലാണ് ഇങ്ങനൊരു മുന്നറിയിപ്പ് നല്‍കിയത്.
2013 ല്‍ യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ അപകടരമാണെന്ന് പഠനം നടത്തിയിരുന്നു. ചെവിയില്‍ ഉണ്ടാകുന്ന തകരാറുകള്‍ക്ക് ഏറ്രവും കൂടുതല്‍ കാരണമാകുന്നത് ഇയര്‍ ഫോഫോണിന്റെ അമിതമായ ഉപയോഗം കൊണ്ടാണ് എന്ന് മുംബൈയിലെ ജെജെ ആസുപത്രിയിലെ ഇന്‍ടി വിഭാഗത്തിലെ ഉദ്യോഗസ്ഥന് ഡോ.ശ്രീനിവാസ് ചവാന് അഭിപ്രായപ്പെട്ടു.
രാത്രിയില്‍ ജോലി ചെയ്യുന്നവരില്‍ മിക്കവരും ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നു, ഇത് ചെവിക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെവിയില്‍ ഇന്ഫെക്ഷന് ആവുകയും ചെയ്യും എന്നും ഡോ. ശ്രീനിവാസ് പറഞ്ഞു. ചെവിയില്‍ കോട്ടണ്‍ ബഡ് ഉപയോഗിച്ച് ചെവിക്കായം എടുക്കുന്നതും ചെവിയില്‍ ബാക്ടീരിയ ഉണ്ടാക്കും. എന്നാല്‍ ചെവിക്കായം ബാക്ടീരിയകളെ ഇല്ലാതാക്കുകയും ഇന്‍ഫെക്ഷനെ തടയുകയും ചെയ്യുന്നു.
ഇടവേളകളിലായുള്ള ഉപയോഗിക്കുന്നതണ് നല്ലത് എന്നാലെ ചെവിയില്‍ വായു പ്രവാഹം ഉണ്ടാകു. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ ഹെഡ് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ചെവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ ശബ്ദം ക്രമീകരിക്കുകന്നതാണ് ഉചിതം എന്ന് ഡോക്ടര്‍ രാഹുല്‍ കുല്‍ക്കര്‍ണി അഭിപ്രയപ്പെട്ടു.






