
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ബുധനാഴ്ച്ചയോടെ ശക്തിപ്രാപിച്ചേക്കും. ഇത് കനത്തമഴക്കു കാരണമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഭാഗികമായും മറ്റിടങ്ങളില്‍ പരക്കെയും മഴലഭിക്കുന്നതിനു കാരണമാകും.
നിലവില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇത് കേരളത്തില്‍ രണ്ടു ദിവസത്തേക്കു മഴ കുറയുന്നതിനു കാരണമാകും. എന്നാല്‍ ഒറ്റപ്പെട്ട മഴക്കു സാധ്യതയുണ്ടെന്നും കലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ഇത് താപനിലയില്‍ വ്യത്യാസമുണ്ടാകാന്‍ കാരണമാകുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ വിവധ ജില്ലകളില്‍ മഴ ലഭിക്കുന്നുണ്ട്.
മഴ കനക്കുന്ന സാഹചര്യം മുന്നില്‍കണ്ട് നേരത്തെതന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതോടെ ഇടിയോടുകൂടിയ മഴക്കു സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.






