തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിമാരില്‍ ഒരാളാണ് സിമ്രാന്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ഡാന്‍സ് വീഡിയോകളും ഫോട്ടോഷൂട്ടുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി ശ്രീലീലയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
പ്രതിഭയും അതോടൊപ്പം എപ്പോഴും പോസിറ്റീവ് ഊര്‍ജവും പകരുന്നവരെ കണ്ടുമുട്ടുന്നത് മനോഹരമാണെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സിമ്രാന്‍ കുറിച്ചത്. "പ്രതിഭയും ഒപ്പം ഇത്തരം പോസിറ്റീവ് ഊര്‍ജ്ജവും അനായാസം ഒപ്പം കൂട്ടുന്ന ഒരാളെ കണ്ടുമുട്ടുന്നത് എപ്പോഴും മനോഹരമായ അനുഭവമാണ്. വളര്‍ച്ച തുടരുക, പ്രചോദനമായി തുടരുക" എന്നാണ് സിമ്രാന്‍ ശ്രീലീലയെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

വ്യത്യസ്ത തലമുറകളിലെ പ്രമുഖരായ രണ്ട് നടിമാര്‍ ഒരുമിച്ചുള്ള ഈ ചിത്രവും അതിനൊപ്പം പങ്കുവെച്ച സ്‌നേഹം നിറഞ്ഞ വാക്കുകളും ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹവും പിന്തുണയും അറിയിച്ചെത്തുന്നത്.
അതേസമയം, സൂപ്പർതാരം രജനികാന്ത് നായകനായെത്തുന്ന 'ധര്‍മ്മന്‍' ആണ് സിമ്രാന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ സിമ്രാനാണ് നായികയായെത്തുന്നത്. സൂപ്പർഹിറ്റായ 'പേട്ട' എന്ന ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
പ്രശസ്ത സംവിധായകൻ അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 'ഓ മൈ കടവുളേ', 'ഡ്രാഗണ്‍' എന്നീ വിജയചിത്രങ്ങള്‍ക്ക് ശേഷം അശ്വത് മാരിമുത്തു ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Comments