വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം 'തുടക്ക'ത്തിന് ആശംസകളുമായി നടി മാലാ പാര്‍വതി. ഒപ്പം സിജെപി പ്രതിഷേധത്തില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിസ്മയ പറഞ്ഞതിനെയും മാലാ പാര്‍വതി പ്രശംസിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മാലാ പാര്‍വതി വിസ്മയക്ക് ആശംസകള്‍ അറിയിച്ചത്.
"പ്രിയ വിസ്മയ, തുടക്കത്തിന് അഭിനന്ദനങ്ങൾ. നിന്‍റെ ശാന്തമായ കരുത്തും ലാളിത്യവും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യവും തികച്ചും പ്രശംസനീയമാണ്. ഇവ എപ്പോഴും നിന്റെ യാത്രയ്ക്ക് വഴികാട്ടിയായി ഉണ്ടാവട്ടെ. സിനിമയിലെ നിന്റെ യാത്ര അർത്ഥവത്തായ സൃഷ്ടികളാലും മികച്ച വ്യക്തികളാലും അർഹിക്കുന്ന എല്ലാ വിജയങ്ങളാലും അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം നിനക്ക് ഉചിതമായ അവസരങ്ങൾ തുറന്നുതരികയും ഓരോ ഘട്ടത്തിലും അവ സംരക്ഷിക്കുകയും, ദീർഘവും സംതൃപ്തവും മനോഹരവുമായ കരിയർ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. എല്ലാറ്റിനുമുപരിയായി, എപ്പോഴും സ്വന്തം വ്യക്തിത്വത്തോട് നീതി പുലർത്താൻ സാധിക്കട്ടെ. അതാണ് ഏറ്റവും വലിയ അനുഗ്രഹവും. എല്ലാവിധ സ്നേഹത്തോടും പ്രാർത്ഥനയും ഹൃദയംഗമമായ അനുഗ്രഹവും നേരുന്നു", എന്നായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ഓഗസ്റ്റ് 7-ന് തിയേററ്ററുകളിലെത്തും. അഖില്‍ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. ആശിഷ് ജോ ആന്തണി, സായ് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Comments