മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ യുവനടി ഐശ്വര്യ ചന്ദ്രന്‍ ധരിച്ച വസ്ത്രത്തിനെതിരെ വിമര്‍ശനവുമായി നടി തെസ്‌നി ഖാന്‍. കൊച്ചിയില്‍ സ്വര്‍ണക്കട ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയ്‌ക്കൊപ്പം നടി ഫോട്ടോയെടുക്കുന്ന വീഡിയോയ്ക്ക താഴെയാണ് തെസ്‌നി ഖാന്റെ പ്രതികരണം വന്നത്. മുഖ്യമന്ത്രി വരുന്ന സദസില്‍ മാന്യമായി വസ്ത്രം ധരിച്ച് വരണമെന്നാണ് തെസ്‌നി ഖാന്‍ പറഞ്ഞത്.
''എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ് തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷന്‍ പിള്ളേര്‍ക്ക് എങ്ങനെ വേണമെങ്കിലും നടക്കാം അതിനുള്ള പെര്‍മിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള സദസ്സില്‍ മാന്യമായി ഡ്രസ്സ് ധരിച്ചവരുകയാണെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നു'' എന്നായിരുന്നു തെസ്നി ഖാന്റെ കമന്റ്.
പിന്നാലെ തെസ്‌നി ഖാനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്. നാട് മൊത്തം വെളളം കേറി ജനങ്ങള്‍ മൊത്തം ബുദ്ധിമുട്ട് നേരിടുന്ന ഈ സാഹചര്യത്തില്‍, ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇട്ടു അതിനു മഴയുടെ ബിജിഎം കേറ്റി ഉദ്ഘാടനത്തിനും വിരുന്നിനും പോകുന്നത് ഒരു പ്രശ്‌നം അല്ല. ഒരു മുഖ്യന്‍, അയാള്‍ക്കു ബോധം ഇല്ല. അത് ആര്‍ക്കും പ്രശ്‌നം അല്ല. അതില്‍ പങ്കെടുക്കുന്ന ആളുകളുടെ ഡ്രസിന്റെ അളവ് ആണ് പ്രശ്‌നം എന്നായിരുന്നു ഒരാളുടെ കമന്റ്.
ജോജു ജോര്‍ജ് ഒരുക്കുന്ന പരിപാടി എന്ന സിനിമയുടെ നായികയാണ് ഐശ്വര്യ ചന്ദ്രന്‍. സോഷ്യല്‍ മീഡിയയിലും ഐശ്വര്യയ്ക്ക് നിരവധി ആരാധകരുണ്ട്.

Comments