അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരം തിരക്കുള്ള അഭിനേതാവാണ്. നിരവധി സിനിമകളില്‍ അഭിനയിക്കാറുണ്ടെങ്കിലും ധ്യാന്‍ ഏറെ പ്രശസ്തനായത് അഭിമുഖങ്ങളിലൂടെയാണ്. പരാജയപ്പെട്ട തന്റെ സിനിമകളെപ്പോലും അഭിമുഖങ്ങളിൽ പരസ്യമായി ധ്യാന്‍ ട്രോളാറുണ്ട്. സിനിമകളെക്കുറിച്ചും സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ചും യാതൊരു ഒളിച്ചുകളിയുമില്ലാതെ, കപടതയില്ലാതെ തമാശരൂപേണ എന്നാല്‍ ആത്മാർത്ഥതമായി സംസാരിക്കുന്ന ശൈലിയാണ് ധ്യാനിനെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനാക്കിയത്.
ഈയടുത്തായി ധ്യാന്‍ എയറിലായത് സിഎം പരാമർശത്തിന്റെ പേരിലാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായി താൻ അധികാരത്തിലേറുമ്പോള്‍ മുന്നില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന നവ്യ ഉണ്ടാകണമെന്ന ധ്യാനിന്റെ പരാമർശമാണ് ഏറെ ശ്രദ്ധ നേടിയത്.
ഇപ്പോഴിതാ മുഖ്യമന്ത്രി വി.ഡി. സതീശനെക്കുറിച്ചും വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചും ധ്യാന്‍ പറഞ്ഞ ചില പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായി മാറുകയാണ്. കൊച്ചിയിൽ ഒരു ജ്വലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ധ്യാൻ. മുഖ്യമന്ത്രി വിഡി സതീശനും എംപി ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു. അതിനിടെയാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
‘‘നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിട്ടുണ്ട്. മനസിന്റെ സൂചികയാണ് അല്ലെങ്കില്‍ മുഖത്തിന്റെ സൂചികയാണ് മനസ്. ചില ആൾക്കാരുടെ മനസിലെന്തുണ്ടോ അത് നമുക്ക് മുഖത്ത് കാണാൻ പറ്റും. അത് ദേഷ്യമായിക്കോട്ടേ, വിഷമമായിക്കോട്ടേ. ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന ആൾക്കാരെ നമ്മൾ കണ്ടിട്ടുണ്ടാവും. അങ്ങനത്തെ ആൾക്കാരുണ്ട്. അങ്ങനെ ഉള്ള ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. അങ്ങനെയുള്ളവരുണ്ട്. എന്നാല്‍ മനസിലുള്ളതെല്ലാം തുറന്നുപറയുകയും അല്ലെങ്കില്‍ മനസിലുള്ളത് മുഖത്ത് അതേപടി പുറത്തു കാണിക്കുകയും ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മുഖ്യമന്ത്രി വിഡി സതീശന്‍ സര്‍.
പിന്നെ ഹൈബി ചേട്ടാ, ഞാൻ സിഎം ആകുമെന്ന് പറഞ്ഞത് വെറുതെയാണ്. തമാശയ്ക്ക് പറഞ്ഞ കാര്യമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഞാൻ സിഎം ആകണമെന്ന് പറഞ്ഞപ്പോൾ ഹൈബി ചേട്ടൻ, ഇവിടുത്തെ എംപി, എന്നെ തിരിഞ്ഞു ഒരു നോട്ടം നോക്കിയിട്ട് ചിരിച്ചു. എന്നെ നോക്കിയിട്ട് മനസ്സില്‍ പറഞ്ഞത്, ‘ഇനി ഇവനും കൂടിയൊക്കെ വലിഞ്ഞു കയറി വരുവല്ലോ’ എന്നാകാം. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. നിങ്ങള്‍ മുഖ്യമന്ത്രി ആവുമ്പോള്‍ ഞാൻ പ്രതിപക്ഷ നേതാവ് ആയിക്കോളാം. അതുകൊണ്ട് ടെൻഷൻ വേണ്ട...’’ എന്നാണ് ധ്യാന്‍ പറഞ്ഞത്. ധ്യാനിന്റെ വാക്കുകള്‍ വിഡി സതീശനും ഹൈബി ഈഡനും സദസ്സും നിറചിരിയോടെയും കൈയടിയോടെയുമാണ് ഏറ്റെടുത്തത്.

Comments