മലപ്പുറം: കേരളത്തിന്റെ വികസനത്തെ തകര്‍ക്കാന്‍ പ്രതിപക്ഷത്തോടൊപ്പം കേന്ദ്ര ഏജന്‍സികളും പ്രവര്‍ത്തിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ.വിജയരാഘവന്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള പ്രചാര വേലകളാണ് പ്രതിപക്ഷം നടത്തിയതെന്നും വിജയരാഘവന് ആരോപിച്ചു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
കിഫ്ബി മുഖേന കേരളത്തില്‍ വികസന കുതിച്ചു ചാട്ടമാണ് ഉണ്ടായത്. റോഡ് വികസനത്തില്‍ ഏറ്റവും മികച്ച രീതിയിലാണ് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതെന്നും അദേഹം പറഞ്ഞു.
ഇന്ന് യുഡിഎഫ് എന്നാല്‍ കോണ്‍ഗ്രസും ലീഗും മാത്രമാണ്. രാഷ്ട്രീയ തിരിച്ചടികളുടെ മുന്നില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് പരിഭ്രാന്തരായ യുഡിഎഫിനെ ആണ് കാണാന്‍ സാധിക്കുന്നതെന്നും അദേഹം പറഞ്ഞു.

Comments