
ലഖ്നൗ: ഹാഥ്റസിൽ ക്രൂരമായ ബലാത്സംഗത്തിനിടയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വീട്ടുതടങ്കലിലെന്നു പൗരാവകാശസംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ.).
വീട്ടുതടങ്കലിനു സമാനമായ അവസ്ഥയിലാണ് കുടുംബം താമസിക്കുന്നതെന്ന് പി.യു.സി.എൽ. പറഞ്ഞു. പുറത്ത് ആരുമായും ബന്ധപ്പെടാൻ ഇവരെ അനുവദിക്കുന്നില്ലെന്നും സംഘടന പറയുന്നു.
ഇപ്പോൾ സി.ആർ.പി.എഫ്. നൽകുന്ന സുരക്ഷ പിൻവലിച്ചാൽ ഒരുപക്ഷേ ഇവരുടെ ജീവൻപോലും അപകടത്തിലാകുമെന്നും സർക്കാർ കുടുംബത്തിന് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.






