
ന്യൂഡല്‍ഹി:കേരള സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഭേദഗതി എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ് ട്വീറ്റില്‍ കുറിച്ചു.
ഐ.ടി നിയമത്തിലെ സമാനമായ സെക്ഷന്‍ 66-എ റദ്ദ് ചെയ്യപ്പെട്ടിരുന്നുവെന്നും പ്രശാന്ത് ഭൂഷണ് ട്വീറ്റില്‍ വ്യക്തമാക്കി.
ഐ.ടി നിയമത്തിലെ സമാനമായ സെക്ഷന്‍ 66-എ റദ്ദ് ചെയ്യപ്പെട്ടിരുന്നുവെന്നും പ്രശാന്ത് ഭൂഷണ് ട്വീറ്റില്‍ വ്യക്തമാക്കി.
പോലീസ് നിയമത്തില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് പോലീസ് നിയമത്തിലെ ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലുടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാ് വകുപ്പ്. അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.







Comments