
ആഗ്ര: ആശ്രമത്തിലെ ചായകുടിച്ചതിനെ തുടര്‍ന്ന് രണ്ടു സന്യാസിമാര്‍ മരിച്ചു. ഒരാളെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയിലെ ഗിരിരാജ് വതിക ആശ്രമത്തിലാണ് ദുരന്തമുണ്ടായത്. വിഷം കലര്‍ന്ന ചായ കുടിച്ചതാണ് മരണകാരണമെന്ന് പോലീസ് കണ്ടെത്തി.
ഗുലാബ് സിങ് (60), ശ്യാം സുന്ദര്‍ദാസ് (61) എന്നിവരാണ് മരിച്ചത്. റാം ബാബു (60) എന്ന സന്യാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സന്യാസിമാര്‍ രണ്ടു ദിവസം മുന്‍പാണ് ആശ്രമത്തില്‍ എത്തിയത്. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം വിഷം ഉള്ളില്‍ ചെന്നതാണ് എന്നതില്‍ ഉറപ്പ് വരുത്തിയിട്ടില്ല. കൂടുതല്‍ പരിശോധനക്കയി ആന്തരവയവങ്ങള്‍ ഫോറന്‍സിക് ലബോറട്ടിലേക്ക് അയച്ചു.
കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മധുര എസ്എസ്പി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. മരിച്ച ഒരു സന്യാസിയുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. എന്നാല്‍ ആശ്രമത്തില്‍ ആരും പ്രവേശിച്ചിട്ടില്ലെന്നും തങ്ങള്‍ മൂന്നു പേരും മാത്രമാണ് അവിടെ ഉണ്ടായുന്നത് എന്നും ചികിത്സയില്‍ കഴിയുന്ന റാം ബാബു പോലിസീനോട് പറഞ്ഞു.
2020 ല്‍ ഇതുപോലെ പലയിടത്തായി സന്യാസിമാര്‍ അസ്വഭവികമായി കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. ഏപ്രില്‍ 28 ന് ബുലന്ദഷഹറില്‍ അമ്പലത്തിനുള്ളില്‍ രണ്ട് സന്യാസിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂലൈ 13 ന് ഒരു സന്യാസിയെ മീററ്റില്‍ അടിച്ചു കൊന്നിരുന്നു. ജൂലൈ 23 ന് ഒരു സന്യാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.






