
ഓസ്ട്രേലിയ: ഇന്ത്യയുടെ ഒസീസ് പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് സിരീസില്‍ ആദ്യത്തെ രണ്ടു ടെസ്റ്റില്‍ രോഹിത് ശര്‍മ്മയും ഇശാന്ത് ശര്‍മ്മയും ടീമില്‍ ഉണ്ടായിരിക്കില്ല. താരങ്ങളുടെ ഫിറ്റ്നെസ് പ്രശ്നങ്ങളെ കണക്കിലെടുത്താണ് രണ്ടു പേരെയും ആദ്യ രണ്ടു കളികളില്‍ നിന്ന് ഒഴിവാക്കിയത്.
രോഹിത്തിനും ഇശാന്തിനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെച്ച് പരിക്ക് പറ്റിയിരുന്നു. രോഹിത്തിനെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നു. പിന്നീട് അത് വിവാദമായിരുന്നു. അതിനുശേഷമാണ് ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയത്. ഐപിഎല്‍ ഫൈനലില്‍ മുംബൈക്ക് കിരീടം നേടി കൊടുത്തതില്‍ പ്രധാന പങ്ക് രോഹിത്തിന് ഉണ്ടായിരുന്നു. അതിനാല്‍ താരത്തിന് പരിശീലനത്തിന്റെ ആവശ്യം ഇല്ല. ഡിസംബര്‍ 22 വരെ രോഹിത് ക്വാറന്റീനില്‍ ആയിരിക്കും.
എന്നാല്‍ ഇശാന്തിനെ സംബന്ധിച്ച് ഫിറ്റ്നസ് മാത്രം ശരിയയാല്‍ പോര പരിശീനവും ആവശ്യം ആണ്. നാലാഴ്ച്ചത്തോളം നീളുന്ന പരിശീലനം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
രോഹിത് ശര്‍മ്മ ദുബായില്‍ നിന്ന് നേരിട്ട് ഓസ്ട്രേലിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇശാന്ത് ഓസ്ട്രേലിയയിലേക്ക ഇനിയും എത്തേണ്ടതുണ്ട്. അഥവാ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടെസ്റ്റ് സിരീസില്‍ താരം ഉണ്ടായിരിക്കില്ല എന്ന് കോച്ച് രവി ശാസ്ത്രി പറഞ്ഞു.
രോഹിത്തിന് പരിക്ക് മാറിയില്ലെങ്കില്‍ ശ്രേയസ്സ് അയ്യരിനെ പകരം കളിപ്പിച്ചേക്കും. എന്നാല്‍ ഇശാന്തിന് പകരം വേറെ ആരെയും പരിഗണിക്കില്ല കാരണം മൂന്ന് ബൗളര്‍മാര്‍ ടീമില്‍ ഉണ്ട്. കാര്‍ത്തിക് ത്യാഗി, കമലേഷ് നാഗര്‍കോട്ടി, ഇശാന്ത് പോറല്‍ എന്നിവരാണ് ടീമില്‍ ഉള്ളത്.





