ധാക്ക: ഒരു വര്‍ഷത്തെ വിലക്കിനു ശേഷം ബംഗ്ലദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് തിരിച്ചെത്തുന്നു. വാതുവെയ്പ്പുകാര്‍ ഒത്തു കളിക്ക് സമീപിച്ചെന്ന വിവരം ഐസിസി യുടെ അഴിമതി വിരുദ്ധവിഭാഗത്തെ അറിയിക്കത്തത് സംബന്ധിച്ച കേസിലായിരുന്നു ഷാക്കിബിനെ രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് അത് ഒരു വര്‍ഷത്തേക്ക് ചുരുക്കുകയായിരുന്നു.
2019 ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിച്ചിരുന്നു. ആഭ്യന്തര മത്സരത്തിലൂടെയാണ് താരം മടങ്ങിയെത്തുക. ധാക്കയില്‍ നടക്കുന്ന ബംഗബന്ധു ട്വന്റി ട്വന്റി കപ്പില്‍ ഗെംഗോള് ഗുല്‍ന എന്ന ടീമിലായിരിക്കും ഷാക്കിബ് കളിക്കുക.

ഷാക്കിബ് തിരിച്ചു വരുന്നതോടെ ടീമിന്റെ ശക്തി വര്‍ധിക്കുമെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഷ്ഫിഖൂര്‍ റഹിം പറഞ്ഞു. ഓള് റൗണ്ടര്‍മാരില്‍ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു നില്ക്കുമ്പോള് ആയിരുന്നു വിലക്കേര്‍പ്പെടുത്തിയത്.
ബംഗ്ലദേശിനുവേണ്ടി 56 ടെസ്റ്റുകളില്‍ നിന്നായി 3862 റണ്‍സും 206 ഏകദിനങ്ങളില്‍ നിന്ന് 6323 റണ്‍സും ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്ന് 1567 റണ്‍സും ഷാക്കിബ് നേടിയിട്ടുണ്ട് കൂടാതെ മൂന്ന് ഫോര്‍മാറ്റില്‍ നിന്ന് 362 വിക്കറ്റുകളും നേടി.

Comments