
ലണ്ടന്‍: 1986 ലോകകപ്പ് അര്‍ജന്റീനയ്ക്ക് സ്വപ്നസാക്ഷാത്കാരമായിരുന്നു. ഇംണ്ടിന് അതൊരു ദുരന്തവും. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ കൈയില്‍ തട്ടി ഗോള്‍വല തകര്‍ത്ത ആ പന്ത് ഇംണ്ടിന്റെ നെഞ്ചിലേയ്ക്കാണ് ഇടിത്തീ ആയി വീണത്.ദൈവത്തിന്റെ കൈ യെന്ന് ഫുട്ബോള്‍ ലോകം വാഴ്ത്തിയപ്പോള്‍ ആ 'കൈ പ്രയോഗ'ത്തിന് ഇന്നും മാപ്പ് നല്കാന് കഴിയാത്ത ഒരാളാണ് ഇംണ്ടിന്റെ ഗോള്‍ കീപ്പറായിരുന്ന പീറ്റര്‍ ഷില്ട്ടന്.
ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗം തന്നെ ദു:ഖതതിലാഴ്ത്തിയെന്ന് ഷില്ട്ടന് പറഞയുമ്പോഴും ആ കൈ പ്രയോഗത്തിന് മാപ്പ് നല്കാന് താരം ഒരുക്കമല്ല. മെക്സിക്കോ സിറ്റിയിലെ ആസ്റ്റക് സ്റ്റേഡിയത്തിലെ ആ സംഭവത്തിന് ശേഷം ഇതുവരെ മറഡോണയെ കാണാന്‍ ഷില്ട്ടന് ശ്രമിച്ചിട്ടില്ല.
'അദേഹം വലിയവനായിരിക്കാം. പക്ഷെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാത്തയാളാണ്. ..' ഷില്ട്ടന് പറഞ്ഞു. അതിന്റെ പേരില്‍ ഇതുവരെ മറഡോണ ഖേദം പ്രകടിപ്പിച്ചിട്ടില്ലാത്തതും ഷില്ട്ടന് ചൂണ്ടിക്കാട്ടി. 1986 മെക്സികോയില്‍ നടന്ന 13-ാമത് ഫുട്ബോള്‍ ലോകകപ്പില്‍ ഇംണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ആ വിഖ്യാതമായ ഗോള്‍ പിറന്നത്. ബോക്സിലേയ്ക്കെത്തിയ പന്ത് വലതുകൈ കൊണ്ട് തട്ടിയകറ്റാന്‍ എത്തിയ ഷില്ട്ടന് മുന്നില്‍ ചാടി ഉയര്‍ന്ന് തന്റെ ഇടംകൈ കൊണ്ട് പന്ത് ഷില്‍ട്ടന്റെ തലയ്ക്ക മുകളിലൂടെ മറഡോണ തട്ടി വലയിലാക്കുകയായിരുന്നു.






