ചില വിദേശ രാജ്യങ്ങളില്‍ താങ്ക്സ് ഗിവിങ് എന്നൊരു ദേശീയാഘോഷമുണ്ട്. കഴിഞ്ഞ വര്‍ഷം ലഭിച്ച വിളവെടുപ്പിനും മറ്റ് അനുഗ്രഹങ്ങള്‍ക്കുമായി നന്ദി സൂചകമായി നടത്തുന്ന ചടങ്ങാണിത്. അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ താങ്ക്സ് ഗിവിംഗ് സാധാരണ കണ്ടു വരുന്നത്. എന്നാല്‍ അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്ക് താങ്ക്സ് ഗിവിങ് ആംശംസ നേര്‍ന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ശശി തരൂര്‍ എംപി.
ആശംസകള്‍ നേര്‍ന്ന് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊപ്പം വലിയ ഒരു മത്തങ്ങ കാണാം. എന്നാല്‍ പിന്നീടങ്ങോട്ട് കമന്റുകളുടെ ചാകരയായിരുന്നു. താങ്സ് ഗിവിങ്ങിലെ പ്രധാനപ്പെട്ട പലഘടകങ്ങളും ഇതില്‍ കാണാനില്ലെന്നും ഇത്രവലിയ മത്തങ്ങക്ക് ഇവിടെ എന്തുകാര്യം എന്നു തുടങ്ങി കമന്റുകള്‍ പല വിധത്തിലായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. താങ്ക്സ് ഗിവിങും ഹാലോവീനും തമ്മില്‍ തരൂരിനു മാറിപ്പോയതാണോ എന്നുപോലും പലരും സംശയം ഉന്നയിച്ചു.

താങ്സ് ഗിവിങ് ഭക്ഷണ വിരുന്നില്‍ പ്രധാന ഇനമാണ് റോസ്റ്റുചെയ്ത ടര്‍ക്കി ഇത് ചിത്രത്തിലെവിടെയും കാണാനില്ലെന്നും ടര്‍ക്കിയില്ലാത്ത തങ്ക്സ് ഗിവിങ് പടക്കമില്ലാത്ത ദീപീവലി പോലെയാണെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത് കഴിഞ്ഞുപോയ ഹാലോവീന്‍ ആശംസ നേരുന്നതാണോ എന്നും വെജിറ്റബിള്‍ താങ്ക്സ് ഗിവിങ് ആണോ ഉദ്ദേശിച്ചതെന്നുമുള്ള എണ്ണമറ്റ കമന്റുകളാണ് ട്വീറ്റിനു മറുപടിയായി എത്തിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ തരൂര്‍ കമന്റുകളോടൊന്നും പ്രതികരിച്ചിട്ടില്ല.

Comments