മുംബൈ: ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യം ധാര്‍മ്മികയ്ക്ക് നിരക്കാത്തതാണെന്ന് വിമര്‍ശിച്ച ബി.ജെ.പിക്ക് മറുപടിയുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എ.ബി വാജ്പേയിയുടെ കാലത്ത് വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന 33 പാര്‍ട്ടികള്‍ എന്‍.ഡി.എയില്‍ ഉണ്ടായിരുന്നുവെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. ശിവസേന, എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം കൃത്രിമ സഖ്യമാണെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് അന്നത്തെ എന്‍.ഡി.എ സഖ്യത്തെ കൃത്രിമമെന്ന് പറയാത്തതെന്നും റാവത്ത് ചോദിച്ചു.
ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം കൃത്രിമ സഖ്യമാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണത്തിന് ശേഷം സംസ്ഥാനത്ത് യാതൊരു വികസനവും നടപ്പിലാക്കാനോ, കോവിഡിനെ ഫലപ്രദമായി നേരിടാനോ സഖ്യസര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചിരുന്നു.
ഫഡ്നാവിസിന്െ്ററ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് റാവത്ത് രംഗത്ത് വന്നത്. സംസ്ഥാനത്തെ എല്ലാ ബി.ജെ.പി നേതാക്കളും സര്‍ക്കാര്‍ വീഴുമെന്ന് പറയുന്നു. എന്നാല്‍ എങ്ങനെയാണ് സര്‍ക്കാര്‍ വീഴുന്നതെന്ന് അവര്‍ പററയുന്നില്ല. എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാണ് മഹാരാഷ്ട്രാ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുന്നത്. നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ആത്മഹത്യാപ്രേരണാ കേസിലെ പ്രതികള്‍ക്കും ബി.ജെ.പി സംരക്ഷണം നല്‍കുകയാണെന്നും കങ്കണയെയും അര്‍ണാബ് ഗോസ്വാമിയെയും ഉദ്ദേശിച്ച് റാവത്ത് പറഞ്ഞു.






