
ടെഹ്റാന്: ഇറാന് ആണവപദ്ധതികളുടെ പിതാവ് മൊഹ്സെന്‍ ഫക്രിസദെയെ വധിച്ചത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് ഇറാനിയന്‍ മാധ്യമ പ്രവര്ത്തകന്. വിദേശരാജ്യത്ത് പ്രത്യേക പരിശീലനം ലഭിച്ചവരാണ് പിന്നില്‍. ഒന്നും രണ്ടുമല്ല, 62 പേരടങ്ങുന്ന സംഘമാണ് അരുംകൊല നടപ്പാക്കിയതെന്നും കൊലയുടെ ഓരോ ഘട്ടവും വിവരിച്ച് മാധ്യമപ്രവര്ത്തകന് മൊഹമ്മദ് ആവാസെ.
ഇറാന്റെ ഔദ്യോഗിക രഹസ്യങ്ങളില്‍ നിന്നു ചോര്‍ന്നു കിട്ടിയതാണ് ഈ വിവരങ്ങളെന്നാണ് ആവാസെയുടെ വാക്കുകള്‍. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ നേര്‍ക്കാഴ്ച ലോകത്തോടു തുറന്നുപറഞ്ഞ മാധ്യപ്രവര്ത്തകന് കൂടിയാണ് ആവാസെ. ഇസ്രയേലി ചാരസംഘടനയായ മൊസാദ് ആണ് ആണവ ശാസ്ത്രജ്ഞനെ വധിച്ചതെന്നാണ് ഇറാനിയന്‍ ഉന്നതര്‍ ആവര്‍ത്തിക്കുന്നത്.
12 അംഗ സംഘം ഫക്രിസദെയെ കൊലപ്പെടുത്താന്‍ ടെഹ്റാന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള അബ്സാഡില് കാത്തുനില്‍ക്കുകയായിരുന്നെന്ന് ആവാസെ പറയുന്നു. വിദേശ ഇന്റലിജന്‍സ്, സെക്യൂരിറ്റി പിന്തുണ ഇവര്‍ക്കു കിട്ടി. അമ്പതോളം പേരാണ് വേണ്ട സൗകര്യങ്ങളൊരുക്കി ഇവരുടെ വിന്യാസം ഏകോപിപ്പിച്ചത്. അബ്സാഡെ മലയോരമേഖലയില്‍ പതിനായിരത്തോളം പേരാണ് അധിവസിക്കുന്നത്. ടെഹ്റാനിലുള്ള ചിലര്‍ക്കെങ്കിലും ഇവിടെയൊരു രണ്ടാം വസതിയുണ്ട്. അമ്പത്തിയൊമ്പതുകാരനായ ഫക്രിസദെയ്ക്കും ഒരു വില്ല ഇവിടെയുണ്ടായിരുന്നു.
ടെഹ്റാനില്‍നിന്ന് ഫക്രിസദെ ഇവിടേക്കു തിരിച്ച കാര്യം സംഘം മണത്തറിഞ്ഞു. തുടര്‍ന്ന് അവര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ നിരീക്ഷിച്ചു. അബ്സാഡിലേക്കു ഫക്രിസദെ പ്രവേശിക്കുന്ന ഭാഗത്തെ ചോലമരങ്ങള്ക്കു കീഴില്‍ ആക്രമണം നടത്താനാണ് സംഘം പദ്ധതിയിട്ടത്. നാലുപേരുമായി ഒരു ഹ്യൂണ്ടായ് സാന്റാ ഫീ കാര്‍, നാലു മോട്ടോര്‍ െസെക്കിളുകള് എന്നിവയില്‍ കൊലയാളിസംഘം കാത്തുനിന്നു. മാറിനിന്നു വെടിയുതിര്‍ക്കാന്‍ മറ്റ് രണ്ടുപേരും. കെണിയൊരുക്കാന്‍ പാകത്തില്‍ ഒരു നിസാന്‍ പിക്ക്അപ്പും. ഫക്രിസദെയുടെ കാര്‍ എത്തുന്നതിന് അര മണിക്കൂര്‍ മുമ്പേ െവെദ്യുതിബന്ധം വിച്ഛേദിച്ചു.
റൗണ്ട് എബൗട്ടിലൂടെ കോണ്‍വോയിയിലെ ആദ്യ കാര്‍ കടന്നുപോകുമ്പോള്തന്നെ സംഘം ആക്രമണത്തിനു നിലയുറപ്പിച്ചു. രണ്ടാമത്തെ കാറില്‍ ഫക്രിസദെ എയത്തിയതും 12 അംഗ സംഘം തലങ്ങുംവിലങ്ങും നിറയൊഴിച്ചു. മാറിനിന്ന രണ്ടു സ്നിപ്പര്മാരും തുരുതുരാ വെടിയുതിര്‍ത്തു. ഫക്രിസദെയെ കാറിനു പുറത്തിറക്കി കൊലയാളി സംഘത്തലവന് വീണ്ടും വെടിവച്ച് മരണം ഉറപ്പുവരുത്തിയെന്നും ആവാസെ പറയുന്നു.
മൂന്നാമത്തെ കാര്‍ വന്നതും നിസാന്‍ പിക്ക്അപ്പ് പൊട്ടിത്തെറിച്ചു. പരിസരത്തെ െവെദ്യുതി വിതരണ സംവിധാനമുള്‍പ്പെടെ ഇതില്‍ തകര്‍ന്നു. സ്ഫോടനത്തില്‍ 300 മീറ്റര്‍ അപ്പുറംവരെ കാറിന്റെ ഭാഗങ്ങള്‍ തെറിച്ചു. ഒരു തിരിച്ചടിപോലും കിട്ടാതെ സംഘം പിന്നെ ഇവിടെനിന്നു മുങ്ങുകയായിരുന്നെന്നും ആവാസെയുടെ വാക്കുകള്‍. തുടര്‍ന്ന് പോലീസ് ഹെലികോപ്ടര്‍ എത്തിയാണ് ഫക്രിസദെയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആശുപത്രിയിലേക്കു നീക്കിയത്.
ഫക്രിസദെയുടെ മൃതദേഹം മധ്യ ടെഹ്നഹ്റാനിലെ മോസ്കില്‍ കബറടക്കി. വന്‍ ജനാവലിക്കൊപ്പം ഇറാന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നിരവധി പ്രമുഖരും ദേശീയപതാകയില്‍ പൊതിഞ്ഞ മൃതദേഹത്തിനരികില്‍ അന്ത്യഞ്ജലിയുമായി നിന്നു.
മൊഹ്സെന്‍ ഫക്രിസദെ വധിക്കാനുള്ള ചുമതല മൊസാദിലെ പ്രത്യേക വിഭാഗമായ കിഡണ്. ''വിദഗ്ധ കൊലയാളികള്‍'' എന്നാണ് ഇവര്‍ക്ക് മറ്റു രാജ്യങ്ങളിലെ രഹസ്യന്വേഷണ ഏജന്‍സികള്‍ നല്കുന്ന പേര്. ഇറാനിനുള്ളില്‍ കടന്നു നേരത്തെയും കിഡണ് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ നടത്തിയ പ്രധാന ആക്രമണങ്ങള്‍
-2010 ജനുവരി 12: ഇറാന് ഫിസിസ്റ്റ് മസൗദി അല്‍മുഹമ്മദി കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാടകക്കൊലയാളിയെ ഉപയോഗിച്ചാണു മൊസാദ് ആക്രമണം നടത്തിയെന്നാണ് ഇറാന്റെ നിലപാട്.
-2011 നവംബര്‍ 12: ടെഹ്റാനിലെ മിെസെല്‍ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഇറാന് ജനറല്‍ ഹസ്സന് ടെഹ്റാനിയും 17 െസെനികരും കൊല്ലപ്പെട്ടു. ഇറാന് ബാലിസ്റ്റിക് മിെസെല്‍ പദ്ധതിയുടെ പിന്നിലെ ബുദ്ധികേന്ദ്രം ഹസ്സന് ടെഹ്റാനിയായിരുന്നു.
-ഥ2012 ജനുവരി 11: ഇറാന് ആണവ ശാസ്ത്രജ്ഞന് മുസ്തഫ അഹമ്മദി റോഷന് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. െബെക്കിലെത്തിയ സംഘമാണ് അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ ബോംബെറിഞ്ഞത്.
- 2013 ഫെബ്രുവരി 12: ഇറാന് റെവലൂഷണറി ഗാര്‍ഡ്സ് മേജര്‍ ജനറല്‍ ഹസ്സന് ഷാതേരിയെ വധിച്ചു. സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.






