
ബെല്‍ഗാവി: മുസ്ലീങ്ങള്‍ക്ക് ബിജെപി പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന വിവാദ പരാമര്‍ശവുമായി ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ കെ. എസ് ഈശ്വരപ്പ. ഹിന്ദു മതത്തിലെ ഏതു സമുദായങ്ങളില്‍ നിന്നുള്ളവരെയും സ്ഥാനാര്ത്ഥികളാക്കിയേക്കാം, എന്നാല്‍ മുസ്ലീങ്ങള്‍ക്ക് നല്‍കില്ലെന്നായിരുന്നു ഈശ്വരപ്പയുടെ പരാമര്‍ശം. കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയാണ് കെ.എസ് ഈശ്വരപ്പ.
ഹിന്ദുക്കള്‍ക്കിടയിലെ ഏതു സമുദായത്തിലുള്ളവര്‍ക്കും ഞങ്ങള്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയേക്കാം. ലിംഗായത്തുകള്‍, കുറുബകള്‍, വോക്കലിഗക്കാര്, അല്ലെങ്കില്‍ ബ്രാഹ്മണര്‍ അങ്ങനെ ആര്‍ക്കും നല്‍കാം. പക്ഷെ തീര്‍ച്ചയായും മുസ്ലീങ്ങള്‍ക്ക് നലകില്ല.. കെ.എസ് ഈശ്വരപ്പ മാധ്യമങ്ങളോട് പറഞ്ഞു.






