ഒട്ടാവ: രാജ്യത്ത് നടക്കുന്ന കര്‍ഷ പ്രതിഷേധത്തിന് വീണ്ടും പിന്തുണ അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കര്‍ഷക സമരത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടിനെതിരെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്രം പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നിലപാട് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആവര്‍ത്തിച്ചത്.
'ലോകമെമ്പാടുമുള്ള സമാധാനപരമായ പ്രതിഷേധങ്ങളുടെ അവകാശത്തിനായി കാനഡ എല്ലായ്പ്പോഴും നിലകൊള്ളുമെന്നായിരുന്നു ട്രൂഡോയൂടെ പ്രതികരണം. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ട്രൂഡോ പ്രതികരിച്ചത്.
അനന്തര ഫലങ്ങളെക്കുറിച്ച് ആശങ്കയുണ്ടോ എന്ന് വീണ്ടും ചോദ്യമുയര്‍ന്നപ്പോള്‍, ട്രൂഡോ തന്റെ പ്രസ്താവനയുടെ ആദ്യ വരി വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.

കാനഡയുടെ നേതൃത്വത്തിലുള്ള കോവിഡ് 19 യോഗത്തില്‍ ഇന്ത്യ പങ്കെടുക്കില്ലെ്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് വ്യക്തമാക്കിയിരുന്നു. ഈ മാസം ഏഴിനാണ് യോഗം. ഇന്ത്യ പ്രതിഷേധം അറിയിച്ചതിനു പിന്നാലെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസിനും കോണ്‍സുലേറ്റുകള്‍ക്കും മുന്നില്‍ കര്‍ഷക സമരത്തിന്റെ പോസ്റ്ററുകള്‍ പതിച്ചതാണ് വിദേശകാര്യമന്ത്രാലയത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

Comments