
തിരുവനന്തപുരം: തിരുവനന്തപുരത്തു സ്ഥാപിക്കുന്ന രാജീവ് ഗാന്ധി സെന്റെര് ഫോര്‍ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനത്തിനെതിരെ നിരവധി എതിര്‍പ്പുകളാണ് ഇതിനോടകംതന്ന ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കാം എന്നു വീശദീകരിക്കരുന്ന കുറിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍. ഗോള്‍വാള്‍ക്കറുടെ പേരിടുന്നത് ആര്. എസ്സ്.എസ്സ്. ബി.ജെ.പി. ദാര്‍ഷ്ട്യമാണെന്നും ഇതിനെ മലയാളി ചെറുക്കേണ്ടത് ഡോ. പല്പ്പുവിലൂടെയാണെന്നും ഹരീഷ് പറയുന്നു.
ഒരു സ്ഥാപനത്തിനു പേരിടുന്നതിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാര്‍ഷ്ട്യം മാത്രമാണെന്നു പറയുന്നതിനു തുല്യമാണ് ദേശവിരുദ്ധനും ശാസ്ത്രവിരുദ്ധനുമായ ഒരാളുടെ പേര് ഇത്തരമൊരു ശാസ്ത്ര സ്ഥാപനത്തിനിടുന്നതെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഇതിനെതിരെ മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്ത് സ്വാഗതാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ക്യാമ്പസിന് എന്തുപേരിട്ടാലും ഞങ്ങള്‍ അതിനെ ഡോ. പല്‍പ്പുവിന്റെ പേരില്‍ മാത്രമേ വിളിക്കൂ എന്നു മലയാളികള്‍ തീരുമാനിക്കണം. ഏറ്റവും അനുയോജ്യമായ പേര് അതുതന്നെയാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.






