എകെ വേര്‍സസ് എകെ എന്ന സിനിമയുടെ ട്രെയിലറിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വ്യോമസേന രംഗത്ത്. കഴിഞ്ഞ ദിവസമാണ് എകെ വേര്‍സസ് എകെ( അനില്‍ കപൂര്‍ വേര്‍സസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. അനില്‍ കുമാറും അനുരാഗ് കശ്യപും ആണ് കേന്ദ്രകഥാപാത്രങ്ങള്‍.
ചിത്രത്തിലെ ചില രംഗങ്ങളില്‍ അനില്‍ കപൂര്‍ വ്യോമസേനയുടെ യൂണിഫോമിലെത്തുന്നുണ്ട്. ഈ യൂണിഫോം തെറ്റായാണ് ഉപയോഗിച്ചിരുന്നതെന്നും ഭാഷ അനുചിതമാണെന്നും ഇന്ത്യന്‍ വ്യോമസേന പങ്കുവച്ച ട്വിറ്ററില്‍ പറയുന്നു. ഇത് സായുധ സേനയിലുള്ളവരുടെ പെരുമാറ്റ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഈ രംഗങ്ങല്‍ പിന്‍വലിക്കണം ഐഎഎഫ് പറയുന്നു.
ബോളിവുഡില്‍ ആരും ചിന്തിക്കാത്തൊരു പ്രമേയവുമയാണ് ചിത്രം എത്തുന്നത്. ഒരു പത്രസമ്മേളനത്തില്‍ അനില്‍ കപൂറും അനുരാഗ് കശ്യപും വാക്കേറ്റമുണ്ടാകുന്നതും അനില്‍ കപൂറിന്റെ മുഖത്തേക്ക് വെള്ളമൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. വിക്രമാദിത്യ മോട്വാനെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 24 ന് ചിത്രം നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും.

Comments