
സിഡ്നി: കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യം ചുട്ടുപഴുക്കുന്നതിനിടെ രാജ്യത്തിന് പുറത്തും കര്‍ഷകര്‍ക്ക് പിന്തുണയേറുകയാണ്. ഓസ്ട്രേലിയയില്‍ നടന്ന മൂന്നാം ട്വന്റി20 മത്സരത്തിനിടെ കര്‍ഷകരെ പിന്തുണയ്ക്കൂ എന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് നേരെ യുവതി ആക്രോശിച്ചു.
മത്സരത്തിനിടെ മൈതാനത്ത് നിന്ന് ടീമിന്റെ ഡ്രസിങ് റൂമില്േക്ക് മടങ്ങുന്നതിനിടെയാണ് കോഹ്ലിക്കു നേരെ യുവതി ഗാലറിയില്‍ നിന്ന് ആക്രോശിച്ചത്. യുവതിയെ ഒന്ന് നോക്കിയശേഷം കോഹ്ലി തിരികെ നടക്കുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാരും ഇതുവരെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബോക്സിങ് താരം വിജേന്ദര്‍ സിങ് അടക്കമുള്ള താരങ്ങള്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.







Comments