
ഭോപ്പാല്‍: പരസ്പര സമ്മതത്തോടെയുള്ള സ്ത്രീ പുരുഷ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പീഡന പരാതികള്‍ ഉയരുന്നതെന്ന് ഛത്തീസ്ഗഢ് വനിതാ കമ്മീഷന് അധ്യക്ഷ കിരണ്‍മയി നായിക്.
'വിവാഹിതനായ ഒരു പുരുഷന് ഒരു പെണ്‍കുട്ടിയെ മറ്റൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കുന്നുവെങ്കില്‍ അയാള്‍ നുണ പറയുകയാണോ അല്ലയോ അയാള്‍ തന്നെ സഹായിക്കുമോ ഇല്ലയോ എന്ന് പെണ്‍കുട്ടി മനസ്സിലാക്കണം. മിക്ക കേസുകളിലും ആദ്യം പരസ്പര സമ്മതത്തോടെയുള്ള ബന്ധവും ജീവിതവും ആവാം. എന്നാല്‍ ഇരുവും തമ്മില്‍ പിരിയുന്നതോടെ ലൈംഗീകപീഡനക്കേസ് നല്കുന്നു'. എന്നാതായിരുന്നു കിരണ്മയുടെ പ്രസ്താവന.
ബിലാസ്പുരില്‍ സ്ത്രീക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കിരണ്‍മയി. 'സിനിമയില്‍ കാണുന്നതുപോലെയുള്ള പ്രണയങ്ങളില്‍ കുടുങ്ങിയാല്‍ നിങ്ങളുടെ സൗഹൃദവും കുടുംബവും ജീവിതവും തകരും. അതിനാല്‍ ഇത്തരം ബന്ധങ്ങളില്‍ അകപ്പെട്ടു പോകരുതെന്നാണ് പെണ്‍കുട്ടികളോട് പറയാനുള്ളത്' എന്നും കിരണ്‍മയി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ഈ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളുടെ മനോധൈര്യത്തെ തകര്‍ക്കുന്ന പ്രസ്താവനയാണ് വനിതാ കമ്മീഷന് നടത്തിയതെന്നാണ് സമൂഹ മാധ്യണങ്ങളില്‍ ഉയരുന്നത്.





