
ലഖ്നൗ: സംസ്ഥാനത്തെ മെഡിക്കൽ പി.ജി വിദ്യാർഥികൾ പഠനശേഷം പത്തുവർഷം നിർബന്ധമായും സർക്കാർ മേഖലയിൽ സേവനം ചെയ്യണമെന്നന്ന് ഉത്തർപ്രദേശ് സർക്കാർ.
ഇത് ലംഘിച്ചാൽ ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും.സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് നികത്താനാണ് പുതിയ തീരുമാനം. അടുത്ത മൂന്നുവർഷത്തേക്ക് കോഴ്സ് ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.
ഗ്രാമീണമേഖലയിലെ ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടർമാർക്ക് നീറ്റ് പിജി പരീക്ഷയിൽ ഇളവുകൾ ലഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.






