
ദില്ലി: കര്‍ഷക പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. ഇന്ന് പതിനെട്ടു ദിവസം കടക്കുകയാണ് പ്രക്ഷോഭം. രാജസ്ഥാനിലെ സാഹ്ജൻപ്പൂരിൽ നിന്ന് 11 മണിക്ക് ജയ്പ്പൂര്‍ ദേശീയപാതയിലെ ദില്ലി ചലോ മാര്‍ച്ച് ആരംഭിക്കും.
കർഷക സമരത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വളർത്തു മൃഗങ്ങളുമായി രാജസ്ഥാനിൽ നിന്നുള്ള കർഷകർ ദില്ലിയിലേക്ക് നീങ്ങുകയാണ്.
സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാചര്യത്തിലാണ് കര്‍ഷകര്‍ സമരം കടുപ്പിക്കുന്നത്. ട്രാക്ടറുകളുമായി രാജസ്ഥാനിലെയും ഹരിയാനയിലെയും യുപിയിലെയും കര്‍ഷകരാണ് എത്തുന്നത്.
അതെ സമയം, മാര്‍ച്ച് അതിര്‍ത്തിയിൽ തടയാനാണ് ഹരിയാന പൊലീസിന്റെ തീരുമാനം. അതിനിടെ സമരം രണ്ടു ദിവസത്തിനുള്ളിൽ ഒത്തു തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ചൗട്ടാലയുടെ പ്രതികരണം.






