ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രധാന പങ്ക് വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. 'ആരോടും പറയരുത്, ഇക്കാര്യം ഇതുവരെയും ആരോടും പറഞ്ഞിട്ടില്ല. ഈ വേദിയിലാണ് ഞാന്‍ ആദ്യമായി പറയുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സുപ്രധാന പങ്ക് വഹിച്ചത് നരേന്ദ്രമോദിയാണെന്നും അല്ലാതെ ധര്‍മേന്ദ്ര പ്രധാന് അല്ല' എന്നും ഇന്‍ഡോറിലെ പൊതു ചടങ്ങില്‍ സംസാരിക്കവേ അദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തെ മിശ്രയും വേദിയിലിരിക്കെയാണ് കൈലാഷ് വിജയ്വര്ഗിയ പ്രസ്താവന നടത്തിയത്. മാര്‍ച്ചിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മധ്യപ്രദേശില്‍ രാജിവച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ ഇറങ്ങിവന്നതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിന് കാരണമായത്. ഇതിന് രൂപം നല്‍കിയത് കേന്ദ്ര നേതൃത്വം ആയിരുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് പാര്‍ട്ടി പ്രവര്‍ത്തകരോട് നേരത്തെ പറഞ്ഞിരുന്നു.
22 എംഎല്‍എമാരുമായി സിന്ധ്യ പാര്‍ട്ടിവിട്ടതോടെ ഉണ്ടായ വിശ്വാസവോട്ടെടുപ്പില്‍ കമല്‍നാഥ് പരാജയപ്പെട്ടത്. 2018 ല്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് കമല്‍നാഥ് പറഞ്ഞിരുന്നു. കൂടാതെ സര്‍ക്കാരിന്റെ പതനത്തിനു പിന്നില്‍ ബിജെപിയായിരുന്നുവെന്ന് തുടക്കം മുതലേ കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ടായിരുന്നു.
ഭരണഘടനപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നരേന്ദ്ര മോദി ഭരണഘടന വിരുദ്ധമായാണ് താഴെയിറക്കിയതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു എന്ന് കൈലാഷ് വിജയ്വര്ഗിയയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വാക്താവ് നരേന്ദ്ര സാലുജ രംഗത്തെത്തി.

Comments