
കൊച്ചി: യുവാക്കള്‍ നഗരത്തിലെ ഒരു ഷോപ്പിങ് മാളില്‍ എത്തിയ യുവനടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. കഴിഞ്ഞ ദിവസം ഷോപ്പിങ് മാളില്‍ കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് നടിയ്ക്ക് ദുരനുഭവം ഉണ്ടായത്.
സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടെ രണ്ട് യുവാക്കള്‍ കടന്നുവരുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നും നടി സമൂഹ മാധ്യമത്തില്‍ കുറിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ സ്വമേധയാ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വനിതാ കമ്മീഷനും കേസില്‍ ഇടപ്പെട്ടിട്ടുണ്ട്.
മാളില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് നടിയുടെ ആരോപണം സത്യമാണെന്ന് പോലീസ് പറയുന്നു. യുവാക്കള്‍ മാസ്ക് ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ല. എന്നാല്‍, സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.
ഷൂട്ടിങ് ലൊക്കേഷനിലുള്ള നടിയുടെ മൊഴി വരുംദിവസങ്ങളില്‍ പോലീസ് രേഖപ്പെടുത്തും.






