
ഹത്രസ്: രാജ്യത്തെ നടുക്കിയ ഹത്രസ് സംഭവം ഇരുപതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്ന് സിബിഐ കുറ്റപത്രം. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ സെപ്റ്റംബര്‍ 14 നാണ് യുവതിയെ ക്രൂരമായി കൊന്നത്. പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും പുറമേ എസ്/എസ്ടി അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
കേസ് അന്വേഷിക്കാന്‍ കൂടുതല്‍ സമയം സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി 27 ലേക്ക് മാറ്റി. പെണ്‍കൂട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതി കൂടാതെ യുപി പോലീസ് സംസ്കരിച്ചത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി കേസന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബഐയെ ഏല്‍പ്പിക്കുകയായിരുന്നു.
നാല് പേര് ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയെ ക്രൂമായി ബലാത്സംഗം ചെയ്ത് കൊന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും യുവതിയുടെ അമ്മയും സഹോദരനും പീഡിപ്പിച്ചിരുന്നുവെന്നും ചൂണ്ടിക്കാണിച്ച് യുപി പോലീസിന് പ്രതികള്‍ ജയിലില്‍ നിന്ന് കത്തെഴുതിയിരുന്നു.






