
കൊല്‍ക്കത്ത: കോവിഡ് 19ന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടില്‍ സിഎജി ഓഡിറ്റ് നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കകോലി ഘോഷ്. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് എട്ടുമാസമായി ശമ്പളം നല്‍കാത്തതു ചൂണ്ടിക്കാട്ടി രാജ്യംതന്നെ വില്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് ഘോഷ് വിമര്‍ശിച്ചു.
കോവിഡ് 19ന്റെ പശ്ചത്തലത്തില്‍ രൂപീകരിച്ച പിഎം കെയേഴ്സ് വിവരവകാശത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്നും ഓഡിറ്റ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരസിച്ചിരുന്നു.
' പശ്ചിമബംഗാളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കാത്തതിനാല്‍ മമതാ ബാനര്‍ജിയെ ആക്രമിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും മമതാ ബാനര്‍ജിയെ വിശ്വസിക്കുന്നവര്‍ പാര്‍ട്ടിക്കൊപ്പമാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തമെന്ന ബിജെപിയുടെ തന്ത്രം നടപ്പാകില്ല. രാജ്യത്തിന്റെ ഫെഡറല്‍ ഘടന തകര്‍ക്കപ്പെട്ടിരിക്കുകയാണ് അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു'' എന്നും ഘോഷ് ആരോപിച്ചു.
'മമതാ ബാനര്‍ജിക്കൊപ്പം ഉണ്ടായിരുന്നവര്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമാണ്. ആളുകള്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റ് പാര്‍ട്ടിയിലേക്ക് ചാടിക്കൊണ്ടിരിക്കും അതില്‍ പുതുമയൊന്നും ഇല്ല. എന്നാല്‍ അത് ഒരു ഫലവും ഉണ്ടാക്കില്ല. ബിജെപിയില്‍ ചേരുന്നവര്‍ ഉടന്‍ ജയിക്കുമെന്ന് കരുതുന്നവരെ ഒന്നോര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ് ബംഗാളിലെ ജനത അസന്മാരിഗികതയോട് ദയകാണിക്കാറില്ല'. പാര്‍ട്ടിവിട്ട എംഎല്‍എമാരെ വിമര്‍ശിച്ചുകൊണ്ട് ഘോഷ് വ്യക്തമാക്കി. എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതിനെ പാര്‍ട്ടി ശുദ്ധീകരിക്കുകയാണെന്നാണ് മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്.






