
വാരണസി: ഏഴര കോടി രൂപയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫീസ് വില്പനയ്ക്കെന്ന് പരസ്യം. പ്രമുഖ ക്ലാസിഫൈഡ്സ് വെബസൈറ്റായ ഒഎല്‍എക്സിലാണ് ഓഫീസ് വില്‍പ്പനയ്ക്കെന്ന് പരസ്യം നല്‍കിയത്. ഓഫീസിന്റെ ചിത്രം സഹിതമായിരുന്നു പരസ്യം നല്‍കിയത്.
ലക്ഷമീകാന്ത് ഓജ്ഹ എന്നയാളുടെ അക്കൗണ്ടില്‍ നിന്നായിരുന്നു പരസ്യം പങ്കുവച്ചിരുന്നത്. സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പരസ്യം ഉടന്‍ തന്നെ പിന്‍വലിച്ചെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ഓഫീസിന്റെ ചിത്രം പകര്‍ത്തിയ ആളടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹൗസ് ആന്റ് വില്ല എന്ന വിഭാഗത്തിലാണ് പിഎംഒ ഓഫീസ് വാരണസി എന്നു പേര് നല്കി പരസ്യം നല്‍കിയത്. നാലു മുറികളും നാല് ബാത്റൂമും റെഡ് കാര്‍പ്പറ്റ് ഏരിയയും അടങ്ങുന്ന 6500 സ്ക്വയര്‍ഫീറ്റുള്ള ഓഫീസാണ് വില്‍പ്പനയ്ക്ക് വച്ചത്.






