
ലക്നൗ: ഉത്തര്‍പ്രദേശില്‍ ലളിത്പൂരില്‍ അണക്കെട്ടില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളികളായ പിതാവും മകളും മുങ്ങിമരിച്ചു. കിളിമാനുര്‍ സ്വദേശികളായ ടി.പി ഹസൈനാര്‍, മകള്‍ നസിയ ഹസന് എന്നിവരാണ് മരിച്ചത്. മതാതില അണക്കെട്ടില്‍ വീണ നസിയയുടെ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയാണ് നസിയ. വിനോദയാത്രയ്ക്കിടെയാണ് അപകടം.






